topnews

35 വര്‍ഷത്തെ ആത്മബന്ധം, അച്ചായനെ അവസാനമായി കാണാന്‍ ബീനയും എത്തി, വികാര നിര്‍ഭരം

അവളുടെ വളയം പിടിക്കാന്‍ ഇനി അച്ചായനില്ല. നാളുകളായി തന്റെ വളയം പിടിച്ച് സുരക്ഷിതമായി കൊണ്ടു നടന്ന അച്ചായനെ അവസാനമായി ഒരു നോക്ക് കാണാന്‍ അവളും എത്തി. ഒരു ബസും ഡ്രൈവറും തമ്മിലുള്ള ആത്മബന്ധം അതായിരുന്നു ഈ വരികളില്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത് ഇതായിരുന്നു. കോട്ടയം – അയര്‍ക്കുന്നം – മറ്റക്കര – പാലാ റൂട്ടിലോടുന്ന ബീനാ ബസിന്റെ ഡ്രൈവറായിരുന്നു കുഞ്ഞുമോന്‍ ചേട്ടന്‍.

സ്വന്തം മകളെ പോലെയാണ് അദ്ദേഹം ബസിനെ സ്‌നേഹിച്ചത്. ആ ഡ്രൈവറുടെ സംസ്‌കാര ചടങ്ങില്‍ അവസാനമായി പള്ളിക്ക് മുന്നിലേക്ക് ആ ബസും ഓടിയെത്തി. 35 വര്‍ഷത്തെ ആത്മബന്ധത്തിനൊടുവില്‍ വികാര നിര്‍ഭരമായ അപൂര്‍വ വിടപറയലിന് ചൊവ്വാഴ്ച പൂമറ്റം പള്ളി സാക്ഷിയായി.

നാട്ടുകാര്‍ കുഞ്ഞുമോന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന ആനത്താനം പള്ളിനീരാക്കല്‍ ജോര്‍ജ് ജോസഫ്(72) 35 വര്‍ഷം ബീനയുടെ സാരധിയായിരുന്നു. ഇടയ്ക്ക് കെഎസ്ആര്‍ടിസിയില്‍ കുഞ്ഞുമോന്‍ ഡ്രൈവറായി പോയെങ്കിലും ബിനയുമായുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചിരുന്നില്ല. വിരമിച്ച ശേഷം ബീനയുടെ സാരധിയായി അച്ചായന്‍ തിരികെയെത്തി.

പിരിച്ചുകയറ്റിയ മീശയും സരസമായ ഇടപെടലുംകൊണ്ട് ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമായിരുന്നു. അതുകൊണ്ട് നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. പ്രായത്തെ വെല്ലുന്ന ഊര്‍ജവും കൃത്യനിഷ്ഠയുമായിരുന്നു അച്ചായന്റെ പ്രത്യേകതയെന്ന് ബീനാ ബസിന്റെ ഉടമ ബോബി മാത്യു പറയുന്നു. ‘അച്ചായനുമായുള്ള ബന്ധം മറക്കാനാവില്ല. അതുകൊണ്ടാണ് സംസ്‌കാരച്ചടങ്ങില്‍ ബസും കൊണ്ടുവന്നിട്ടത്. ആദ്യമായി വേളാങ്കണ്ണി സര്‍വീസിന് വോള്‍വോ ബസ് എടുത്തപ്പോഴും അച്ചായന്‍ തന്നെയാണ് ഓടിച്ചത്” ബോബി മാത്യു പറഞ്ഞു.

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

15 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

19 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

53 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

58 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago