topnews

സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി, പിന്നിൽ സാമ്പത്തിക ഇടപാട്

പഴേരി തോട്ടക്കരയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ ജീവനൊടുക്കിയത് സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളെ തുടർന്നെന്ന് റിപ്പോർട്ട്. ബത്തേരി പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (51)യാണ് തന്റെ സുഹൃത്തായ ബത്തേരി തൊടുവെട്ടി സ്വദേശി പുത്തക്കാടൻ ബീരാനെ(58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെ ചന്ദ്രമതിയുടെ വീട്ടിൽവച്ചാണ് സംഭവം.

കൊലപാതകം നടത്തിയ ശേഷം ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ചന്ദ്രമതിയും ബീരാനും സുഹൃത്തുക്കളും കൂട്ടു കച്ചവടക്കാരുമായിരുന്നു. ഇരുവരും ചേർന്ന് അടുത്തിടെ ഗുഡ്സ് ഓട്ടോ വാങ്ങിയിരുന്നു. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുപതു വർഷം മുമ്പ് ചന്ദ്രമതിയെ ഉപേക്ഷിച്ചുപോയ ഭർത്താവ് കുട്ടപ്പൻ ഒരുവർഷം മുമ്പ് മരണപ്പെട്ടു. രണ്ട് ആൺമക്കൾ വേറെയാണ് താമസിക്കുന്നത്. ബീരാന് ഭാര്യയും രണ്ട് മക്കളുമുണ്ട്.ബീരാൻ ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ ചന്ദ്രമതിയുടെ വീട്ടിൽ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ചന്ദ്രമതി വീട്ടിലുണ്ടായിരുന്ന തന്റെ അമ്മയെ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഒരാവശ്യം പറഞ്ഞ് പറഞ്ഞയച്ചതിന് ശേഷമാണ് കൃത്യം നടത്തിയത്. ബീരാന് കഴുത്തിനും, താടിക്കുമാണ് വെട്ടേറ്റത്. ബീരാനെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ചന്ദ്രമതി തൂങ്ങിമരിക്കുകയായിരുന്നു.

അമ്മ തിരിച്ചു വന്നപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് ബന്ധുക്കളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

11 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

11 hours ago