topnews

മന്ത്രി മണി പങ്കെടുത്ത പരിപാടിയിൽ കാബ്രേ ഡാൻസും മദ്യവും

മന്ത്രി മണി പെങ്കെടുത്ത പരിപാടിയിൽ കാബറേ ഡാൻസും മദ്യ പാർട്ടിയും. എംഎം മണി ഉദ്ഘാടകനായെത്തിയ വേദിയിലാണ് ഈ അഴിഞ്ഞാട്ടം നടന്നത്. അർദ്ധ നഗ്നയായ പെൺകുട്ടികളേ വയ്ച്ച് ബെല്ലി ഡാൻസ് നടത്തിയ പരിപാടിയിൽ മുന്നൂറോളം പേർ പങ്കെടുത്തു. മന്ത്രി മണിയേ കൂടാതെ എം.എൽ.എ മാരും പങ്കെടുത്ത പരിപാടിയിലാണ് അർദ്ധ നഗ്നത മടിയില്ലാതെ പുറത്ത് കാട്ടി ക്ഷണിക്കപ്പെട്ടവർക്കായി കാബറേ നടന്നത്.

ഇടുക്കി രാജാപ്പാറയിൽ മന്ത്രി എംഎം മണി പങ്കെടുത്ത പരിപാടിയിൽ കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും.
ഒരു റിസോർട്ടിലായിരുന്നു നിശാപാർട്ടിയും ബെല്ലി ഡാൻസും. തണ്ണിക്കോട് മെറ്റൽസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജൂൺ 28നാണ് പാർട്ടി സംഘടിപ്പിച്ചത്. രാത്രി 8 മണിക്ക് ആരംഭിച്ച പരിപാടി 6 മണിക്കൂർ നീണ്ടുനിന്നു. നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുകയായിരുന്നു.

പരിപാടിയിൽ പങ്കെടുത്ത ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. യഥേഷ്ടം മദ്യവും ഭക്ഷണവും വിളമ്പിയ പാർട്ടിയിൽ യാതൊരു വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നു വീഡിയോയിൽ വ്യക്തമാവുന്നുണ്ട്. ആഘോഷത്തിൽ പ്രമുഖർ പങ്കെടുത്തതിനാൽ തന്നെ കേസൊതുക്കാൻ ശ്രമം നടന്നതായും ആരോപണമുയർന്നിട്ടുണ്ട്.

Karma News Network

Recent Posts

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

എറണാകുളം : ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. നേപ്പാൾ സ്വദേശി മേഘബഹദൂറാണ് പിടിയിലായത്. പെൺകുട്ടി…

47 mins ago

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം തുടങ്ങി. 45 മണിക്കൂർ നീണ്ട ധ്യാനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. അവിടെ കന്യാകുമാരി ദേവിയെ…

1 hour ago

ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ, കൈകാര്യം ചെയ്യുമെന്ന് മുന്നറിപ്പ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ തട്ടിപ്പുകൾ പുറത്തുവിട്ടതിന് പിന്നാലെ ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ. അബുദാബി കൊമേഷ്യൽ…

2 hours ago

കണ്ണൂരിൽ 60ലക്ഷം രൂപയുടെ സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, എയർഹോസ്റ്റസ് പിടിയിൽ

കണ്ണൂർ : സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് 60ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ്…

2 hours ago

വരാപ്പുഴയിൽ ജീവനൊടുക്കിയത് പാൽപായസത്തിലെ നായികയുടെ ഭർത്താവും മകനും

ഒടിടി സിനിമ പാൽപായസത്തിലെ നായിക ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവിനേയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.യൂട്യൂബറും…

3 hours ago

കിഡ്നി എടുത്ത ശേഷം ജീവനക്കാരിയെ പറഞ്ഞുവിട്ട് ലേക് ഷോർ ആശുപത്രി

കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സ്വന്തം ജീവനക്കാരിയുടെ കിഡ്നി എടുത്ത ശേഷം പിരിച്ചുവിട്ടു. ജീവനക്കാരിയോട് 8.5 ലക്ഷം രൂപ കൊടുക്കാം…

3 hours ago