kerala

സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ, സാരമായ എന്തോ ബാധിച്ചിരിക്കുന്നു; ബെന്യാമിൻ

‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരെ ഉയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ഏഴുത്തുകാരൻ ബെന്യാമിൻ. സിനിമ തിയേറ്ററിൽ തന്നെ കാണാനാണ് തീരുമാനമെന്നും ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കിൽ എന്തോ സാരമായി ബാധിച്ചിട്ടുണ്ടെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. ‘ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം‘, എന്നാണ് ബെന്യാമിൻ കുറിച്ചത്.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഇറങ്ങുന്ന ദിവസം തന്നെ വലിയ ഒരു വിവാദവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സിനിമയ്ക്ക് എതിരെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇപ്പോൾ. സിനിമയുടെ തിയേറ്റർ ലിസ്റ്റ് അടങ്ങിയ പോസ്റ്ററുകൾ ഇന്നലെ സോഷ്യൽ മീഡിയയിലും ഇന്ന് രാവിലെ ഒട്ടുമിക്ക പത്രമാധ്യമങ്ങളിലും വന്നിട്ടുണ്ടായിരുന്നു. ആ പോസ്റ്ററിലെ വാചകങ്ങളാണ് വിവാദങ്ങൾക്ക് കാരണം.

“തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ..” എന്നായിരുന്നു പത്ര പരസ്യങ്ങളിൽ കൊടുത്തിരുന്ന വാചകം. ഇത് സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് മന്ത്രിയായ റിയാസിനെയും കളിയാക്കാൻ വേണ്ടി ചെയ്തതാണെന്ന് ആരോപിച്ചാണ് സൈബർ സഖാക്കൾ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ എതിരെയും രൂക്ഷ വിമർശനങ്ങൾ ഉയർന്നിട്ടിട്ടുണ്ട്. തന്റെ സിനിമ ഇനി തിയേറ്ററിൽ കാണില്ലായെന്നും ചാക്കോച്ചൻ മാപ്പ് പറയണമെന്നുമാണ് പലരുടെയും ആവശ്യം.സിനിമയിലെ ഗാനരംഗമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.

വക്കീലും ഇടത് സഹയാത്രികയുമായ രസ്മിതാ രാമചന്ദ്രൻ സിനിമ ബഹിഷ്കരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുമുണ്ട്. ഇന്നു തന്നെ കാണാന്‍ തീരുമാനിച്ച സിനിമയായിരുന്നുവെന്നും തന്റെ ആ തീരുമാനം മാറ്റിയെന്നും ഈ പരസ്യം പിന്‍വലിച്ച് അണിയറ പ്രവർത്തകർ പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം സിനിമ കാണുകയുള്ളുവെന്നും രസ്മിതാ ഫേസ്ബുക്കിൽ കുറച്ചു. ഇതിന് താഴെ പരിഹാസ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാണല്ലോ എന്നൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്

Karma News Network

Recent Posts

12 വര്‍ഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

കൊച്ചി: വീട്ടമ്മയുടെ ശ്വാസകോശത്തില്‍ നിന്ന് ഒരു സെന്റിമീറ്റര്‍ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44 വയസുകാരിയുടെ…

12 mins ago

മാതൃകയായി ശ്രീധന്യ, രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ. വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട്…

17 mins ago

അച്ഛനെ കൊലപ്പെടുത്തിയ കേസ്, ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ

തൃശൂർ : അച്ഛന് ഭക്ഷണത്തിൽ വിഷം ചേർത്ത് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആയുർവേദ ഡോക്ടർ നേപ്പാളിൽ കുളത്തിൽ മരിച്ചു.…

34 mins ago

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ‘നവകേരള ബസ്’ സർവീസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കും. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഇന്ന്…

1 hour ago

വീട്ടമ്മയുടെ ചിതയ്ക്ക് തീകൊളുത്തി മകന്റെ ഹൃദയം സ്വീകരിച്ചയാൾ

കണ്ണൂർ‌ പൂപ്പറമ്പ് പൂവേൻവീട്ടിൽ സജനയുടെ ചിതയ്‌ക്ക് തീകൊളുത്തി മകന്റെ ഹൃദയം സ്വീകരിച്ച അശോകൻ. കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ…

1 hour ago

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍, അന്തിമ വാദം കേൾക്കും

ന്യൂഡൽഹി: സുപ്രീം കോടതിയിൽ എട്ടാം വർഷത്തിലേക്ക് കടന്ന എസ്.എൻ.സി. ലാവലിൻ കേസിൽ ബുധനാഴ്ച അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ…

2 hours ago