kerala

ഇഎംഎസിനേക്കാള്‍ മിടുക്കന്‍, പിണറായിയെ നേരില്‍ക്കണ്ട് മാപ്പ് പറയണമെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനെതിരായ തന്റെ നിലപാട് തിരുത്തി ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി ആണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും അദ്ദേഹത്തെ നേരില്‍ കണ്ട് ക്ഷമ പറയണമെന്നും കുഞ്ഞനന്തന്‍ പറഞ്ഞു. വിമര്‍ശനങ്ങളില്‍ ചിലത് വ്യക്തിപരമായി പോയി. അതില്‍ തെറ്റ് പറ്റിയെന്ന് ബോധ്യമുണ്ടെന്നും പിണറായിയെ കാണുന്നത് അന്ത്യാഭിലാഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സിപിഎമ്മിലെ വലതുപക്ഷ വ്യതിയാനത്തിനെതിരെ വി.എസ്.അച്യുതാനന്ദനൊപ്പം നില്‍ക്കുകയും പിണറയി വിജയന്റെ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തയാളാണ്.

വിഎസുമായുള്ള അടുപ്പമാണ് പിണറായി വിജയനില്‍ നിന്ന് അകറ്റിയത്. പിണറായിക്കെതിരെയുള്ള ആരോപണങ്ങള്‍ തിരുത്തിയിട്ടുണ്ട്. എന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ ഞാന്‍ പിന്‍വലിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. കുറ്റബോമുണ്ട്. പാര്‍ട്ടി മെമ്ബര്‍ഷിപ്പ് പുതുക്കി തന്നിരുന്നു. അതിലുള്ള നന്ദി അറിയിക്കണം. തനിക്ക് തെറ്റു പറ്റിയ കാര്യം പിണറായിയെ അറിയിക്കണമെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

കേരളം കണ്ട എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്ര നല്ല മുഖ്യമന്ത്രി ഇതിന് മുമ്ബ് ഉണ്ടായിട്ടില്ല. ഏറ്റവും അധികം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍, ഇഎംഎസിനേക്കാള്‍ മിടുക്കനായി തീര്‍ന്നു. ജനക്ഷേമ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നും ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുഞ്ഞനന്തന്റെ ‘പൊളിച്ചെഴുത്ത്’ എന്ന ആത്മകഥയില്‍ പാര്‍ട്ടി വിഭാഗീയതയുടെ പശ്ചാത്തലത്തിലെഴുതിയ പല കാര്യങ്ങളും വിവാദമായിരുന്നു. ഇടത് പക്ഷ പ്രസ്ഥാനത്തില്‍ വലിയ കോളിളക്കം ഉണ്ടാക്കിയ പുസ്തകമായിരുന്നു ‘പൊളിച്ചെഴുത്ത്’.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

19 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

52 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago