topnews

ഭിന്നശേഷിക്കാരിലെ മികച്ച റോൾ മോഡൽ, പുരസ്‌കാര നിറവിൽ ഷെറിൻ

ഷെറിൻ ഷഹാനയ്ക്ക് ഭിന്നശേഷി പുരസ്കാരത്തിന്റെ തിളക്കം. ഭിന്നശേഷിക്കാരിലെ മികച്ച റോൾ മോഡലിനുള്ള സാമൂഹിക നീതിവകുപ്പിന്റെ പുരസ്കാരത്തിനാണ് ഷെറിൻ ഷഹാന അർഹയായത്.ഷെറിൻ ഷഹാന.ഈ പേരിനു ഇപ്പോൾ വല്ലാത്ത തിളക്കമാണ് പൊരുതി നേടിയ ജീവിതത്തിന്റെ തിളക്കം മാത്രമല്ല അവഗണിക്കപ്പെടുന്ന ഓരോ പെൺകുട്ടിക്കും ദ്യര്യം നൽകുന്ന പേര് ഏഴു ദിവസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഷെറിൻ ഷഹാന ഇനി ഇന്ത്യൻ റെയിൽവേയുടെ തിളക്കമാവും.

ആ തിളക്കം നേടാൻ കൂടുതൽ കരുത്ത് നൽകിയ ഒരു അനുഗ്രഹം കൂടി ഷെറിൻ ഷഹാന ഓർക്കുന്നു . ആ അനുഗ്രഹം ഋഷി രാജ് സിംഗിന്റേതാണ് എഴുതിവെച്ചോ അവൾ ഇത്തവണ സർവീസിൽ കയറും, എന്ന ആ ഉറപ്പ് ഇന്നും ധൈര്യം പകരുന്ന ഒരു അനുഗ്രഹമാണ് ടെറസിനു മുകളിൽ നിന്നു വീണ് ചലനശേഷി നഷ്ടപ്പെട്ടിട്ടും നിരാശയിലും വേദനയിലും തളരാതെ ജീവിതത്തെ സധൈര്യം നേരിട്ട ഷെറിൻ സിവിൽ സർവീസ് പരീക്ഷയിൽ 913–ാം റാങ്ക് നേടി ഇപ്പോൾ ലഖ്നൗവിൽ ഇന്ത്യൻ റെയിൽവേസ് മാനേജ്മെന്റ് സർവീസിലെ (ഐആർഎംഎസ്) ഗ്രൂപ്പ് എ സർവീസിൽ പരിശീലനത്തിലാണ്.

കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ഉസ്മാൻ–ആമിന ദമ്പതികളുടെ 4 മക്കളിൽ ഇളയവളാണു ഷെറിൻ. 2017ൽ വീടിന്റെ ടെറസിൽ നിന്നു വീണു നട്ടെല്ല് തകർന്നു ചലനശേഷി നഷ്ടപ്പെട്ട ഷെറിൻ വീൽചെയറിലിരുന്നാണു പരീക്ഷയ്ക്കായി തയാറെടുത്തത്. പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ അയൽവാസികളായ കുട്ടികൾക്കു ട്യൂഷനെടുക്കാനും ഷെറിൻ സമയം കണ്ടെത്തിയിരുന്നു. ഇതിനിടെ, നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യതയും ഷെറിൻ നേടി. നിലവിൽ കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശാന്തി നികേതൻ എന്ന എൻജിഒ വഴി ഭിന്നശേഷി കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നൽകുന്നുണ്ട്. അബ്സല്യൂട്ട് സിവിൽ സർവീസ് അക്കാഡമിയിൽ ചേർന്നു.

ഭിന്നശേഷിക്കാർക്കുള്ള ചിത്രശലഭം സിവിൽ സർവീസ് പരിശീലനത്തിലായിരുന്നു പ്രവേശനം. കൊവിഡ് കാലത്ത് ഓൺലൈനായും അല്ലാത്ത സമയങ്ങളിൽ തിരുവനന്തപുരം ക്യാമ്പസിൽ എത്തിയുമായിരുന്നു പഠനം. ആദ്യ ശ്രമത്തിൽ വിജയിക്കാനായില്ല. രണ്ടാം തവണ 913ാം റാങ്കുനേടി ലക്ഷ്യം തൊട്ടു. നീ എന്റെ രണ്ടാമത്തെ മോളാ, അറിയുന്നവരും അറിയാത്തവരും സഹായിച്ചു. നല്ല കുറെ ബന്ധങ്ങളും ഉണ്ടായി. അതിനെല്ലാം എന്നെ സഹായിച്ചത് ഋഷിരാജ് സാർ ആണ്. ‘നീ എന്റെ രണ്ടാമത്തെ മോളാ’ എന്നുപറഞ്ഞ് ചേർത്ത് നിറുത്തി. അബ്സല്യൂട്ട് അക്കാഡമിയിൽ മോക് ഇന്റർവ്യൂന് പോയപ്പോഴാണ് കട്ടി മീശക്കാരനായ ഋഷിസാറിനെ കാണുന്നത്. പേടി കാരണം ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറഞ്ഞോ എന്നറിയില്ല. പക്ഷേ, സാർ അന്നുതന്നെ എഴുതിവെച്ചോ അവൾ ഇത്തവണ സർവീസിൽ കയറും’ എന്നു പറഞ്ഞത് ഇപ്പോഴും ഷെറിൻ ഷഹാന ഓർക്കുന്നു

ബത്തേരി സെന്റ് മേരീസ് കോളജിൽ എംഎ പൊളിറ്റിക്കൽ സയൻസിൽ അവസാന വർഷ പരീക്ഷാഫലത്തിനു കാത്തിരിക്കുമ്പോൾ 2017ലാണു ഷെറിൻ വീടിന്റെ ടെറസിനു മുകളിൽ നിന്നു വീണതും 2 വർഷത്തോളം പൂർണമായും കിടക്കയിൽത്തന്നെയായതും. ശരീരത്തിനൊപ്പം മനസ്സും തളർന്ന അവസ്ഥയിൽ ജീവിതക്കാഴ്ചകളുടെ നിറങ്ങൾ ഓരോന്നായി മാഞ്ഞുകൊണ്ടിരിക്കെ, സഹോദരി ജാലിഷ വഴി യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരക്കുടിയെ പരിചയപ്പെട്ടതോടെയാണു ഷെറിന്റെ ജീവിതം മാറിത്തുടങ്ങിയത്. മാനസിക പിന്തുണയ്ക്കൊപ്പം അദ്ദേഹം പഠനത്തിനാവശ്യമായ ഒട്ടേറെ പുസ്തകങ്ങളും എത്തിച്ചു നൽകി. അന്നത്തെ എംഎൽഎ സി.കെ.ശശീന്ദ്രൻ ഇലക്ട്രോണിക് വീൽചെയറും വാങ്ങിക്കൊടുത്തു. പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ അയൽവീടുകളിലെ കുട്ടികൾക്കു ട്യൂഷനെടുക്കാനും ഷെറിൻ സമയം കണ്ടെത്തിയിരുന്നു. 2020 ഡിസംബറിൽ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യതയും നേടി.

karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

8 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

8 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

9 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

9 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

10 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

11 hours ago