entertainment

പിന്നില്‍ സിനിമാക്കാര്‍, സൈബര്‍ അറ്റാക്ക് ശമ്പളത്തോടെയുള്ള ജോലിയെന്ന് ഭാവന

കൊച്ചി: സെെബർ ആക്രമണങ്ങൾ ഇന്ന് ശമ്പളം പറ്റുന്ന ജോലി പോലെയാണെന്ന് നടി ഭാവന. ഒരും കൂട്ടം ആൾക്കാരെ ഉപയോഗപ്പെടുത്തികൊണ്ട് പ്രസ്തുത വ്യക്തിയെ അല്ലെങ്കിൽ ഒരു പ്രോജക്ടിനെ ആക്രമിക്കണം എന്നത് ഇവിടെ നടക്കുന്നുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇക്കൂട്ടർക്ക് ശമ്പളവും ലഭിക്കുന്നുണ്ടെന്നാണ് തന്റെ അറിവെന്നും ഭാവന പറഞ്ഞു.

ഭാവനയുടെ വാക്കുകൾ: ”സെെബർ ബുളളീയിംഗ് എന്നത് ഞാൻ മനസിലാക്കുന്നത് ഇത് ഒരു ജോലി പോലെയാണെന്നാണ്. ഇതിനെതിരെ ഒരുപാട് സെലിബ്രിറ്റികളും സാധാരണക്കാരും രംഗത്ത് വരുന്നുണ്ട്. ഇതിനെതിരെ കേസ് കൊടുത്താലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോൾ അവർ അത് ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടാവാം. ഇങ്ങനെ ചെയ്യുന്നവരുടെ യഥാർത്ഥ ഐഡി കണ്ടാൽ വളരെ വിശ്വസനീയമായി തോന്നുന്നതാകാം. ഇതൊരു ജോലി പോലെയാണ്.

ആർക്കും ഒരും കൂട്ടം ആൾക്കാരെ ഉപയോഗപ്പെടുത്തികൊണ്ട് പ്രസ്തുത വ്യക്തിയെ അല്ലെങ്കിൽ ഒരു പ്രോജക്ടിനെ ആക്രമിക്കണം എന്ന ഒരു കാര്യം ഇവിടെ നടക്കുന്നുണ്ട് എന്നാണ് എനിക്ക് കിട്ടിയ വിവരം. മുഴുവൻ വിവരങ്ങൾ എനിക്ക് അറിയില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അല്ലെങ്കിൽ സിനിമ മേഖലയിലുളളവർക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല. ഞാൻ മനസിലാക്കിയിട്ടുളളത് ഇതൊരു ജോലി പോലെയാണെന്നാണ്. ക്വട്ടേഷൻ കൊടുത്ത് ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവർക്ക് പേയ്മെന്റ് ഉണ്ടെന്നാണ് എന്റെ വിവരം. ഇത് നേരിടുന്ന ആളുകൾക്കും വികാരങ്ങളുണ്ട്. നമ്മളാരും യാതൊരു വികാരങ്ങളില്ലാത്ത റോബോട്ട് ഒന്നുമല്ല. എത്രയോ ആൾക്കാർ ഇത്തരത്തിലുളള സെെബർ ആക്രമണങ്ങൾ മൂലം മാനസികമായി തളർന്നു പോകുന്നുണ്ട്.”

Karma News Network

Recent Posts

പീഢന കേസിൽ തേഞ്ഞൊട്ടി മമത, ഹൈക്കോടതിയിൽ നിന്നും പ്രഹരം

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത…

7 hours ago

കൈക്കൂലി കേസില്‍ സീനീയര്‍ ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ, ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ്

തിരുവനന്തപുരം: തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിൽ. ക്ലർക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…

7 hours ago

രാമേശ്വരം കഫേ സ്‌ഫോടനം,ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ്…

8 hours ago

പാക്കിസ്ഥാന്റെ നട്ടെല്ലുരി മോദി, ചന്ദ്രൻ ഇന്ത്യക്കുള്ളത്

പാക്കിസ്ഥാനെ ചുരുട്ടി കൂട്ടി നരേന്ദ്ര മോദിയുടെ കൂറ്റൻ സിക്സറുകൾ.പാക്കിസ്ഥാനു ചന്ദ്രനെ അവരുടെ പതാകയിൽ മതി..എനിക്ക് ചന്ദ്രനിൽ ഇന്ത്യൻ പതാക വേണം.…

8 hours ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം…

9 hours ago

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് , കേരളത്തിന്റെ നീക്കം തടയണം, കേന്ദ്രത്തിന് കത്ത് നൽകി എം.കെ.സ്റ്റാലിൻ

ചെന്നൈ ∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു…

9 hours ago