entertainment

കെട്ടിയോനേയും കളഞ്ഞ് പണത്തിന്റേയും ഫാന്‍സിന്റേയും പിന്നാലെ പായുന്ന നിങ്ങളോട് എന്തു പറയാന്‍; നവ്യാ നായര്‍

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി നവ്യാ നായര്‍. ബാബുരാജ് എന്ന് പേരുള്ള ഒരു വ്യക്തിയാണ് നവ്യയെ പരിഹസിച്ച്‌ കമന്റിട്ടത്. ‘നിങ്ങള്‍ക്ക് നിര്‍ഭയനാകണമെങ്കില്‍ സ്നേഹം തിരഞ്ഞെടുക്കുക’ എന്ന തലക്കെട്ടോടെ നവ്യ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് മോശം കമന്റ് വന്നത്. ഒരു റെസ്റ്റോറന്റില്‍ നിന്നുള്ള ചിത്രങ്ങളാണിത്.

‘കെട്ടിയോനേയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്തു പറയാന്‍. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം’ എന്നായിരുന്നു കമന്റ്. ഈ കമന്റ് ശ്രദ്ധിച്ച നവ്യ അതിന് നല്‍കിയ മറുപടി ഇങ്ങനെയാണ്. ‘ഇതൊക്ക ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേയുള്ളു. സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ’.
വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. അഭിനയത്തിനൊപ്പം നൃത്തപരിപാടികളുമായി തിരക്കിലാണ് നവ്യയിപ്പോൾ. കഴിഞ്ഞ ദിവസം താൻ ഒരു നൃത്തവിദ്യാലയം ആരംഭിക്കുകയാണെന്ന സന്തോഷവാർത്തയും നവ്യ ആരാധകരുമായി പങ്കുവച്ചിരുന്നു.
മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ഫൗണ്ടേഷൻ എന്നാണ് നവ്യയുടെ സംരംഭത്തിന്റെ പേര്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവ്യയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. തിരക്കുകൾ മാറ്റിവച്ച് കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ചിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ ചിത്രമാണ് താരം പങ്കുവച്ചത്.
Karma News Network

Recent Posts

11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 58 വർഷം തടവും ഒരു ലക്ഷം പിഴയും

പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്‌ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…

20 mins ago

കാറിൽ എസി ഓൺ ആക്കി വിശ്രമിച്ചു, യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ​ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…

24 mins ago

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

58 mins ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

1 hour ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

1 hour ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

2 hours ago