entertainment

അവര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല, വേട്ടയാടുന്നു, ലൈവില്‍ പൊട്ടിക്കരഞ്ഞ് സൂര്യ

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സൂര്യ ജെ മേനോന്‍. ബിഗ്‌ബോസില്‍ എത്തുന്നതിന് മുമ്പ് തന്നെ സൂര്യ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമ കോളങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ താരത്തിനെ നേരെ സൈബര്‍ ആക്രമണവുമുണ്ടായി. സോഷ്യല്‍ മീഡിയയില്‍ നിന്നും അവധി എടുത്ത താരം പിന്നീട് തിരികെ എത്തിയിരുന്നു.

പ്രേക്ഷക പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് താന്‍ ഇത് വരെയും നിന്നത് എന്ന് അടുത്തിടെ സൂര്യ തുറന്നു സംസാരിച്ചിരുന്നു. പിന്തുണച്ചവര്‍ക്കുള്ള നന്ദിയും നടി അറിയിച്ചു. രണ്ടുവര്‍ഷം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ബിഗ് ബോസ് എന്നും സൂര്യ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്നെ ചിലര്‍ വേട്ടയാടുന്നുവെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ.

സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ, കുറെ നാളുകള്‍ക്ക് ശേഷമാണു ലൈവില്‍ വരുന്നത്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ നടക്കാറില്ല. ഇപ്പോള്‍ ചില കാര്യങ്ങള്‍ പറയണം എന്ന് തോന്നി അതാണ് ലൈവില്‍ വന്നത്. ആരെയും മോശപെടുത്താന്‍ ആല്ല ലൈവില്‍ വന്നിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞിട്ട് മാസങ്ങള്‍ ആയി. ഷോയുടെ ഉള്ളില്‍ വച്ചിട്ട് കേള്‍ക്കാവുന്നതിന്റെ മാക്സിമം ഞാന്‍ കേട്ടു കഴിഞ്ഞു. അവിടെ ഒറ്റക്ക് സംസാരിക്കുന്നതിനു പകരം ഞാന്‍ ആരോടെങ്കിലും പരദൂഷണം പറഞ്ഞു എങ്കില്‍ ആളുകള്‍ക്ക് എന്നെ ഇഷ്ടം ആയേനെ.

എനിക്ക് അവിടെ വച്ച് ഒരാളോട് ഒരു ഇഷ്ടം തോന്നി ഞാന്‍ അവിടെ വച്ച് അതുപറയുകയും ചെയ്തു. ഒരു മൂന്നു മാസം കൊണ്ട് ഞാന്‍ അതിനു അവിടെ വച്ച് കേള്‍ക്കാവുന്നതിനു അപ്പുറം കേട്ടു. ഒരു പെണ്‍കുട്ടിയുടെ ഐഡികാര്‍ഡ് ഒരാളുടെ പെര്‍മിഷന്‍ ഇല്ലാതെ എല്ലാ ഇടത്തും പ്രചരിപ്പിക്കുന്നത് ശരിയാണോ. പ്രത്യേകിച്ചും വിവാഹം കഴിക്കാത്ത, ജോലി തേടിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ ഐഡി അങ്ങനെ ചെയ്യാന്‍ പാടുണ്ടോ.

എന്നെ കുറിച്ചും അമ്മയെ കുറിച്ചുമുള്ള ട്രോളുകള്‍ അമ്മയുടെ നമ്പറിലേക്ക് അയച്ചുകൊടുത്തിരുന്നു. അവര്‍ പ്രായമായ ആളുകള്‍ ആണ്. ഞാന്‍ അകത്തുണ്ടായ സമയത്തായിരുന്നു ഇതൊക്കെ. പ്രായം ആയ ആളുകള്‍ ആണെന്ന് പോലും നിങ്ങള്‍ നോക്കിയോ. ഞാന്‍ കരയുമ്പോള്‍ ഇമോഷണല്‍ ഡ്രാമ. പ്രിയപ്പെട്ട കണ്ടസ്റ്റന്റസ് കരഞ്ഞാല്‍ നിങ്ങള്‍ക്ക് സങ്കടം ആകും. ഞാന്‍ ഇത്രയും നാളും ആളുകളുടെ മുന്‍പില്‍ അഭിനയിച്ചു. ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷമാണു അഭിനയിച്ചത്. എനിക്ക് വന്ന മൂവി ചാന്‍സസ് അവര്‍ കളഞ്ഞു, കളയിച്ചതാണ്. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

18 seconds ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

15 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

37 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

51 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

1 hour ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago