topnews

മഹാമാരിയെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചിലരുടെ സംശയത്തിനുള്ള മറുപടിയാണ് നൂറ് കോടി പേർക്ക് വാക്സിൻ നൽകിയത്- പ്രധാനമന്ത്രി

മഹാമാരിയെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചിലരുടെ സംശയത്തിനുള്ള മറുപടിയാണ് രാജ്യത്ത് നൂറ് കോടി പേർക്ക് വാക്സിൻ നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിയെ ഇന്ത്യ തോൽപ്പിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വിളക്കുകത്തിക്കാൻ പറഞ്ഞപ്പോൾ ചിലർ പുച്ഛിച്ചു. എന്നാൽ വിളക്കു കത്തിച്ചപ്പോൾ രാജ്യത്തിന്റെ ഒരുമയാണ് അന്ന് തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഈ ചരിത്ര വിജയം ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഈ നേട്ടം നവഭാരതത്തിന്റെ പ്രതീകമാണ്. അതിനാൽ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഏത് പ്രതിസന്ധിയും നേരിടാൻ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. വളരെ വേഗത്തിൽ രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായി. ഇന്ത്യ കോവിഡിനെ തോൽപിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഈ നേട്ടം അവർക്കുള്ള മറുപടിയാണ്. ഈ കോവിഡ് മഹാമാരിയെ ഇന്ത്യ തോൽപിക്കുക തന്നെ ചെയ്യും.

ഇന്ത്യയുടെ നേട്ടങ്ങൾ ലേകരാജ്യങ്ങൾ അംഗീകരിക്കുന്നു. ലോകം ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുകയാണ്. ഏത് കഠിനമായ പ്രതിബന്ധങ്ങളും രാജ്യത്തിന് മറികടക്കാനാകുമെന്നതിന്റെ നേർസാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ വിതരണത്തിൽ തുല്യത പാലിക്കാൻ നമുക്ക സാധിച്ചു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്സിൻ ലഭ്യമാക്കാനായി. വിഐപി സംസ്കാരത്തെ പൂർണമായും അകറ്റിനിർത്താനായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാക്സിനെതിരായ പ്രചരണങ്ങൾ ഇപ്പോഴും വലിയ വെല്ലുവിളിയായി നിൽകുകയാണ്. ശാസ്ത്രീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വാക്സിനേഷനെന്നും ഭയക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Karma News Editorial

Recent Posts

നല്ല സുഹൃത്തുക്കളായിരുന്നു, ഒരു റെക്കോഡിങ്ങിനിടെ വിജയനുമായി പിണങ്ങേണ്ടി വന്നു- എംജി ശ്രീകുമാർ

ചിത്രയുടെ ഭർത്താവുമായി ഒരിക്കൽ പിണങ്ങെണ്ടി വന്ന സാഹചര്യത്തെകുറിച്ച് സംസാരിച്ച് എംജി ശ്രീകുമാർ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് തുറന്നു പറച്ചിൽ. കണ്ണീർ…

33 mins ago

ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് വെട്ടി, ഒരാൾ കൊല്ലപ്പെട്ടു

കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ വെട്ടേറ്റ ബന്ധുവായ യുവാവ്…

1 hour ago

ടർബോ കളക്ഷൻ 14കോടി മുടക്ക് കാശ് കിട്ടാൻ ഏറെ ദൂരം

മഗാ സ്റ്റാർ മമ്മുട്ടിയുടെ ടർബോ സിനിമ ബോക്സോഫീസിൽ  14കോടി കളക്ഷൻ.ആദ്യ ദിവസം 6.25 കോടി കളക്ഷൻ വാരിക്കൂട്ടി നിർമ്മാതാക്കളേ ഞെട്ടിച്ചു…

1 hour ago

കെ എസ് യു സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ഏറ്റുമുട്ടി

കെ എസ് യു സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരം നെയ്യാറിൽ നടന്ന കെ.എസ്.യുവിന്‍റെ സംസ്ഥാന ക്യാമ്പില്‍ ആണ്‌ കൂട്ട…

2 hours ago

അമ്മക്ക് ഷഷ്ടിപൂർത്തി, ആശംസകളുമായി അമൃതയും അഭിരാമിയും

ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും കുടുംബം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അമൃതയും പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയ്ക്കും…

2 hours ago

ഹിന്ദു ഐക്യവേദി ഇല്ലാതാകുമോ? ലയിക്കുമോ? വി.എച്.പി പ്രസിഡന്റ് വിജി തമ്പി

അയോധ്യ പ്രശ്നത്തിന് ശേഷം കേരളത്തിൽ വിശ്വഹിന്ദു പരിഷത്ത് വളരെ പിന്നോട്ടു പോയതെന്ന് വി.എച്.പി സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് വിജി തമ്പി . അയോധ്യ…

2 hours ago