entertainment

കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പിലിട്ടു, വളരെ മോശമായി പെരുമാറി, ബിജു പപ്പന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബിജു പപ്പന്‍. വില്ലന്‍ വേഷങ്ങളിലൂടെയും പോലീസ് വേഷങ്ങളിലൂടെയുമാണ് നടന്‍ തിളങ്ങിയത്. തിരുവനന്തപരം മുന്‍ മേയര്‍ എംപി പത്മനാഭന്റെ മകനാണ് ബിജു പപ്പന്‍. ഇപ്പോഴിതാ അച്ഛനോടുള രാഷ്ട്രീയ പകയുടെ പേരില്‍ പോലീസ് പിടിച്ച് കൊണ്ട് പോയി ഉപദ്രവിച്ച സംഭവം പറയുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബിജു പപ്പന്റെ വാക്കുകള്‍, ‘അച്ഛന്‍ സിപിഎമ്മില്‍ നിന്ന് മാറിയപ്പോള്‍ നിരവധി പ്രശ്നങ്ങളായിരുന്നു ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു. എന്നേയും ചേട്ടനേയും അനിയനേയും പോലീസ് പിടിച്ച് കൊണ്ട് പോയി. കണ്ണമ്മൂല ജംഗ്ഷനില്‍ നിന്നാണ് എന്നെ പോലീസ് കൊണ്ട് പോയത്. എന്നിട്ട് ഒരു കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പില്‍ ഇരുത്തി. കള്ളന്റെ വിചാരം ഞാന്‍ എന്തോ മോഷ്ടിച്ചിട്ട് കൊണ്ട് വന്നതാണന്നാണ്. ആ പോലീസ് ഓഫീസര്‍ വളരെ മോശമായ രീതിയിലായിരുന്നു പെരുമാറിയത്. ഇനി അച്ഛന്‍ രാഷ്ട്രീയത്തില്‍ ഒന്നും ആകില്ലെന്ന് പറഞ്ഞാണ് അദ്ദേഹം അന്ന് ഉപദ്രവിച്ചത്.

എന്നാല്‍ ഈ സംഭവം കഴിഞ്ഞ് മൂന്നാമത്തെ മാസം അച്ഛന്‍ വീണ്ടും മേയറായി. പിന്നീട് ഈ പോലീസ് ഓഫീസറിനെ ശിവഗിരിയില്‍ വെച്ച് കണ്ടു. ഡിവൈഎസ്പിയായിരുന്നു. അവിടത്തെ കാര്യങ്ങള്‍ എന്നോട് ചോദിക്കേണ്ട സ്ഥിതി അദ്ദേഹത്തിന് വന്നു. എന്നാല്‍ പിന്നീട് എന്നെ അനുകൂലിച്ച് അവിടെ പലരോടും സാസംരിച്ചിരുന്നു. അതാണ് പ്രതികാരം. രാഷ്ട്രീയപരമായിട്ടായിരുന്നു അന്ന് അങ്ങനെ ചെയ്തത്. എന്നാല്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.

‘ഇപ്പോള്‍ എവിടെ പോയാലും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അത് സിനിമയിലൂടെയാണ്. ഒരുപക്ഷെ ഒരു കോടീശ്വരന്‍ റോഡില്‍ കിട്ടന്നാല്‍ ആരും തിരിഞ്ഞു നോക്കില്ല. ഞാനൊരു കലാകാരനായത് കൊണ്ടാണ് എല്ലാവര്‍ക്കും എന്നോട് ഈ സ്നേഹം. ചെയ്ത സിനിമയിലൂടേയും കഥാപത്രത്തിലൂടേയും പ്രേക്ഷകരുടെ ഇടയ്ക്ക് അറിയപ്പെടുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. എന്നാല്‍ ചിലര്‍ മനസിലായിട്ടും അറിയില്ലെന്ന് ഭാവിക്കും. ഇവരെ താന്‍ തിരുത്താന്‍ പോകില്ല. അവസാനം അറിയാമെന്ന് പറയുമ്‌ബോള്‍ അത് ഞാന്‍ അല്ല ചേട്ടനാണെന്ന് പറഞ്ഞ് അവരെ പറ്റിക്കും. എന്നാല്‍ ഞാന്‍ ഒരു പ്രാവശ്യം കണ്ടയാളെ പിന്നെ മറക്കില്ല. അവരെ കണ്ടാല്‍ അറിയാമെന്ന് തന്നെ പറയും.

Karma News Network

Recent Posts

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

13 mins ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

51 mins ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

1 hour ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

2 hours ago

കുട്ടിക്കാനത്ത് 600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം, രണ്ടുപേർ മരിച്ചു, നാലുപേരുടെ നില ഗുരുതരം

കുട്ടിക്കാനം: കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക്…

2 hours ago

യുകെയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ, പ്രവാസികളിൽ പരിഭ്രാന്തി

ഗ്ലാസ്കോ :യുകെയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ.വിഘ്നേഷ് വെങ്കിട്ടരാമൻ (36) ആണ് മരിച്ചത്. യുകെയിൽ ജോലി സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, ജോലി…

3 hours ago