കണ്ണൂർ : ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ പരിയാരത്ത് ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. ഓലയമ്പാടി സ്വദേശി ജിഷ്ണു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
പാണപ്പുഴ മാത്ത് വയൽ പാലത്തിൽ നിന്നും ബൈക്ക് പുഴയിലേക്ക് വീണ് അപകടത്തിൽ പെടുന്നത്. അമിത വേഗത കാരണം നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ മുകളിൽ നിന്നും പുഴയിലേക്ക് വീഴുകയായിരുന്നു. വാഹനം പുഴയിലേക്ക് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ജിഷ്ണുവിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്.
ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ബസും ബൈക്കും കൂട്ടിയിച്ച് ജിഷ്ണുവിന് പരിക്കേറ്റിരുന്നു. അന്നുണ്ടായ അപകടത്തിൽ നിന്നും തലനാരിയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. ജിഷ്ണു സ്വകാര്യ ബസിലെ ജീവനക്കാരനാണ്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…