kerala

തുഷാര നല്‍കിയ പരാതി; ടീമേ..ഞാൻ ഇന്ന് പോലീസ് സ്റ്റേഷനിൽ – വിശദീകരണവുമായി ബിനീഷ് ബാസ്റ്റിൻ

നോൺ ഹലാൽ തുഷാരയുടെ പരാതിയിൽ നടൻ ബിനീഷ് ബാസ്റ്റിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഓണാശംസകൾ നേർന്ന ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തുഷാരയുടെ ഫേയ്ക്ക് ഐ.ഡിയിൽ നിന്നും വിദ്വേഷ കമന്റ് ഇട്ടിരുന്നു. ഇത് തന്റെ കമന്റ് അല്ലെന്നും ആരോ ഉണ്ടാക്കിയ വ്യാജ പ്രൊഫൈൽ ആണെന്നും തുഷാര നടനെ വിളിച്ച് പറഞ്ഞപ്പോൾ നടൻ തട്ടി കയറുകയും ചെയ്തിരുന്നു. തുഷാരക്കെതിരെ നടൻ തുടരെ തുടരെ പോസ്റ്റുകൾ ഇടുകയും തുഷാര തന്നെയാണ്‌ കമന്റ് ഇട്ടത് എന്ന് നടൻ തറപ്പിച്ച് പറയുകയും ആയിരുന്നു. തുടർന്നായിരുന്നു നടനെതിരേ തുഷാര പരാതി നല്കിയത്.തുഷാര അജിത് കല്ലായിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിനീഷ് പോലീസ് സ്റ്റേഷനിൽ എത്തിയത്.

ടീമേ തുഷാര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞാൻ പോലീസ് സ്റ്റേഷനിൽ പോയി, എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കണ്ടെത്തിയെന്നാണ് ഫേസ്ബുക് കുറിപ്പിൽ ബിനീഷ് പറയുന്നത്.ഓണ നാളിലെ തൻ്റെ പോസ്റ്റിന്റെ താഴെ വന്ന വിദ്വേഷ കമന്റ് ബിനീഷ് പങ്കുവെച്ചിരുന്നു. തുഷാര അജിത് കല്ലായിൽ എന്ന ആളിന്റെ പേരിൽ വന്ന കമന്റ് ആണ് പങ്കുവെച്ചത്. എന്നാൽ തന്റെ പേരിൽ ആരോ ഉണ്ടാക്കിയ ഐഡിയിൽ നിന്ന് വ്യാജ കമന്റ് ആണെന്ന് ചൂണ്ടിക്കാണിച്ചാണ് തുഷാര പരാതി നൽകിയത്. എന്നാൽ വ്യാജ കമന്റ് അത് അവരുടെ ഐഡി അല്ല എന്ന് തെളിവുകൾ നൽകിയാൽ പോസ്റ്റ് ഡിലീറ്റ് ചെയ്യാം എന്നാണ് ബിനീഷ് പോലീസിനോട് പറഞ്ഞത്, അത് അവർ ശരി വെക്കുകയും ചെയ്തു.

ഓണാശംസകൾ നേർന്നുള്ള ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ‘നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനികളുടേയും മുസ്ലീമിന്റേയും ആഘോഷമല്ല. ഇന്നലത്തെ മുസ്ലീം പെൺകുട്ടികളുടെ ഓണത്തിന്റെ പരിപാടികളിൽ ആടലും ഡാൻസും ചാട്ടവും ഒക്കെ കണ്ടപ്പോൾ ഹിന്ദു രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നൽ’ എന്ന് കമന്റ് ചെയ്തിരുന്നു. തുഷാര അജിത് കല്ലായിൽ എന്ന പ്രൊഫൈൽ ആണ് കമന്റ് ചെയ്തത്. പിന്നെയാണ് ബിനീഷ് ഈ കമന്റ് പങ്കുവെച്ചത്. വർഗീയത തുലയട്ടെ എന്നാണ് ബിനീഷ് ഇതിൽ പറഞ്ഞത്.

ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ടീമേ..
ഞാൻ ഇന്ന് പോലീസ് സ്റ്റേഷനിൽ പോയി.. ഞാൻ പോസ്റ്റ് ചെയ്ത പോസ്റ്റിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് പോലീസ് കണ്ടെത്തി..
ഫേക്ക് ഐഡി എന്ന് അവർ സ്വയം പറയുന്ന ഐഡി സൈബർ സെല്ലിൽ കമ്പ്ലൈന്റ് കൊടുത്ത് അവരുടെ അല്ല എന്ന് ഉറപ്പുവരുത്തുക.. ആ.. ഐഡി ഇപ്പോഴും നിലനിൽക്കുന്നതിനാൽ നമ്മൾ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പറ്റില്ല.. തുഷാര ആണ് ഇനി അവരുടെ ഐഡി അല്ല എന്ന് തെളിയിക്കേണ്ടത്…
സൈബർ സെൽ അത് അവരുടെ ഐഡി അല്ല എന്ന് തെളിവുകൾ നൽകിയാൽ പോസ്റ്റ് ഡിലീറ്റ് ചെയ്യാം എന്ന് ഞാൻ പോലീസിനോട് പറഞ്ഞു…
അവർ ശരി വെച്ചു..
ഇതാണ് പോലീസ് സ്റ്റേഷനിൽ നടന്നത്..

Karma News Network

Recent Posts

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

32 mins ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

1 hour ago

രാമഭക്തരേ വെടിവയ്ച്ചവരും രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ്‌ ഈ തിരഞ്ഞെടുപ്പ്

ബാബറി മസ്ജിദ് തകർക്കുമ്പോൾ രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട ശക്തികളും  അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ…

2 hours ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു, അത്ഭുതകരമായി രക്ഷപെട്ട് കേന്ദ്രമന്ത്രി

പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. ബിഹാറിലെ ബെഗുസാരായിയിൽ എൻഡിഎ…

2 hours ago

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…

2 hours ago

സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” , ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…

3 hours ago