kerala

മകൾക്കുവേണ്ടി ബിനോയുടെയും ലയയും നടത്തിയ നിയമപോരാട്ടം ഒടുവിൽ ഫലം കണ്ടു

കൊച്ചി. മൂന്നു വയസുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ രക്ഷിതാക്കൾ നടത്തിയ നിയമപോരാട്ടം ഒടുവിൽ ഫലം കണ്ടു. നിയമപോരാട്ടത്തിന് ഹൈക്കോടതിയുടെ അനുകൂല വിധി. പൊന്തക്കാട്ടിൽ നിന്നെത്തിയ പാമ്പുകടിയേറ്റാണ് കെഐ ബിനോയുടെയും ലയ ജോസിന്റെയും മകൾ ആവ്റിന്‍ മരണപ്പെടുന്നത്. മകളുടെ മരണം തളർത്തിയത്തിൽ പിന്നെ പൊന്തക്കാടുകൾ തെളിയികാണാമെന്നു ആവശ്യപ്പെട്ടു ഇരുവരും നിയമപോരാട്ടത്തിനിറങ്ങുകയായിരുന്നു.

ഇറ്റലിയിലാണ് ഇരുവർക്കും ജോലിയെങ്കിലും ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു കേസ് നടത്തിയത്. ജോലിക്കിടയിലും മകൾക്കുവേണ്ടി ഇവർ തുടർന്ന നിയമപോരാട്ടം ഒടുവിൽ ഫലം കാണുകയായിരുന്നു. പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്ന് വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഹൈക്കോടതി നിര്‍ദേശം നൽക്കുകയാണ് ഉണ്ടായത്.

മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതി നൽകിയിരുന്നതാണ്. വനംവകുപ്പിനു നൽകിയ പരാതിയില്‍ സ്ഥലപരിശോധനയ്ക്ക് ആളെത്തുന്നത് ഒന്നരവർഷത്തിനു ശേഷം. ആർഡിഒയുടെയും വില്ലേജ് ഓഫിസറുടെയും നിർദേശപ്രകാരം കാടു വെട്ടിത്തെളിച്ചു. ഓരോ മഴയ്ക്കു ശേഷവും വീണ്ടും കാടു വളർന്നതോടെയാണു ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്.

2021 മാർച്ച് 24ന് ആണ് കൃഷ്ണൻകോട്ടയിലെ ലയയുടെ വീട്ടിൽ ആവ്റ‍ിനു പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റയുടൻ ആവ്‌റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകികഴിഞ്ഞിരുന്നു.

ആവ്റിൻ മരിക്കുന്നതിന് മൂന്നു വർഷം മുൻപ് പൊന്തക്കാട് വെട്ടിത്തെളിക്കണമെ ന്നാവശ്യവുമായി 2018ൽ പരാതി നൽകിയിട്ടും ഒന്നും ചെയ്യാൻ പഞ്ചായത്ത് തയ്യാറായിരുന്നില്ല. സമീപ പുരയിടത്തിലെ കാടു വെട്ടിത്തെളിക്കണമെന്നും ഇഴജന്തുശല്യം രൂക്ഷമാണെന്നും കാട്ടി ലയയുടെ അച്ഛൻ പി.ഡി ജോസ് ഉൾപ്പെടെ പ്രദേശവാസികൾ ആണ് പഞ്ചായത്തിനു പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ ഭൂവുടമയ്ക്കു നോട്ടിസ് നൽകിയതൊഴിച്ചാൽ പഞ്ചായത്ത് ഒന്നുംചെയ്യാൻ കൂട്ടാക്കിയില്ല.

Karma News Network

Recent Posts

ബാം​ഗാളിലെ പാർട്ടി ​ഗുണ്ടകളെ ഒതുക്കി ​ഗവർണർ ഡോ.സിവി ആനന്ദ ബോസ്

ബം​ഗാളിലെ പാർട്ടി ​ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ​ഗേലിയടക്കമുള്ള പാർട്ടി…

18 mins ago

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

51 mins ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

1 hour ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

10 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

10 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

11 hours ago