entertainment

മലയാളത്തിന്റെ മഹാപുണ്യം, സുരേഷ് ഗോപിക്ക് ജന്മദിനാശംസകളുമായി നേതാക്കളും താരങ്ങളും

ബിജെപിയുടെ മുന്‍ എംപിയും മലയാള സിനിമയിലെ സൂപ്പര്‍ താരവുമായ സുരേഷ് ഗോപിക്ക് ഇന്ന് ജന്മദിനം. താരത്തിന് ആശംസകള്‍ അറിയിച്ച് നിരവധി നേതാക്കളും താരങ്ങളും രംഗത്തെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ജന്മദിനാശംസ അറിയിച്ച് രംഗത്തെത്തി. പ്രിയ സുരേഷ് ഗോപിക്ക് ഹൃദ്യമായ ജന്മദിനാശംസകള്‍ എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സുരേഷ് ഗോപിയുടെ ചിത്രത്തിന് ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

സുരേന്ദ്രനെ കൂടാതെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍, സിനിമ താരങ്ങളായ മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, അനു സിത്താര തുടങ്ങിയവരും സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തി. മലയാളത്തിന്റെ മഹാപുണ്യം പ്രിയപ്പെട്ട സുരേഷ് ഗോപിക്ക് പിറന്നാളാശംസകളെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശങ്കു ടി ദാസിന്റെ ആരോഗ്യനിലയെക്കുറിച്ചുളള സുരേഷ് ഗോപിയുടെ ആശങ്കയും സന്ദീപ് വാര്യര്‍ കുറിച്ചു.

ഇന്ന് പിറന്നാളാണെങ്കിലും ഈ പച്ചമനുഷ്യന്റെ മനസ്സ് ശങ്കുവിനോടൊപ്പമാണെന്നറിയാം. ഇന്നലെ മാത്രം പത്ത് തവണയെങ്കിലും വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടുകയും ബന്ധുക്കളോട് സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് . ചെയ്യാന്‍ കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സുരേഷ് ഗോപിയ്ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ സൗമ്യനായ പ്രതിഭാ ശാലിയ്ക്ക് ജന്മദിനാശംസകള്‍ എന്ന് നടന്‍ ഉണ്ണി മുകുന്ദനും ഫേസ്ബുക്കില്‍ കുറിച്ചു. ഇരുവരുമൊന്നിച്ചുള്ള സെല്‍ഫിയും താരം പങ്കുവെച്ചിട്ടുണ്ട്.

1959 ജൂണ്‍ 26-ന് കൊല്ലം നഗരത്തില്‍ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥന്‍ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകള്‍ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോള്‍ അപകടത്തില്‍ മരിച്ചു. ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരാണ് മറ്റു മക്കള്‍.

1965ല്‍ ഓടയില്‍ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോള്‍ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. 1986 ല്‍ മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. 1997 -ല്‍ പുറത്തു വന്ന കളിയാട്ടം എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

5 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

6 hours ago