ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 72 പേരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മനോഹർ ലാൽ ഘട്ടാർ, അനുരാഗ് ഠാക്കൂർ, പ്രഹ്ലാദ് ജോഷി തുടങ്ങിയ പ്രമുഖരൊക്കെ പട്ടികയിലുണ്ട്. മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ കർണാലിൽനിന്ന് മത്സരിക്കും. ഹിമാചൽ പ്രദേശിലെ ഹാമിർപുരിൽ നിന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ മത്സരിക്കും. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കർണാടകയിലെ ഹാവേരിയിൽനിന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ധാർവാടിൽ നിന്നും മത്സരിക്കും.
പിയുഷ് ഗോയൽ മുംബൈ നോർത്തിൽനിന്നും കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി നാഗ്പുരിൽനിന്നും മത്സരിക്കും. കർണാട മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ഷിമോഗയിൽനിന്ന് മത്സരിക്കും.
ബിജെപി ആദ്യഘട്ട പട്ടിക പുറത്തുവിട്ടത് ഈ മാസം ആദ്യമാണ്. 190 സ്ഥാനാർത്ഥികളായിരുന്നു അദ്യ പട്ടികയിലുണ്ടായിരുന്നത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…