topnews

ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ പട്ടാപ്പകൽ വെടിവെച്ചുകൊന്നു. മുറാദാബാദ് ജില്ലയിലാണ് സംഭവം നടന്നത്. സംഭാലിലെ ബിജെപി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാൾക്കു നേരെ തുടരെ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അനൂജ് ചൗധരിയുടെ വീടിന് പുറത്താണ് കൊലപാതകം അരങ്ങേറിയത്. അനൂജ് ചൗധരിയും മറ്റൊരാളും വീടിന് പുറത്തേക്ക് നടന്നു പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റുവീണ അനൂജിനെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് അറിയിച്ചു.

Karma News Network

Recent Posts

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

14 mins ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

47 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

1 hour ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

10 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

10 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

11 hours ago