topnews

വീണ വിജയനെതിരായ മാസപ്പടി വിവാദം: കാര്യങ്ങൾ വ്യക്തമായി ദേശാഭിമാനിയിലുണ്ടെന്ന് എ കെ ബാലൻ, മാധ്യമപ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാവുന്ന മറുപടിയെ പേടിച്ചാണ് മാസപ്പടി വിവാദം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കാത്തതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. പിണറായി പണം വാങ്ങിയെന്നു കമ്പനി പറഞ്ഞിട്ടുണ്ടോ? വീണയോട് ആദായനികുതിവകുപ്പ് കാര്യങ്ങൾ ചോദിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ബാലൻ മാധ്യമങ്ങളോടു ക്ഷുഭിതനായി.

നിയമപരമായിട്ടുള്ള രണ്ട് കമ്പനികൾ സേവനവുമായി ബന്ധപ്പെട്ട് ഗ്രിമെന്റ് വച്ചുകൊണ്ടുള്ള കരാറിൽ ഒപ്പിട്ട് കഴിഞ്ഞാൽ, എന്തെങ്കിലും ലംഘനമുണ്ടെങ്കിൽ ബന്ധപ്പെട്ട കമ്പനിക്കാരാണ് പരാതിക്കാർ. നികുതി സംബന്ധിച്ച കാര്യങ്ങളിൽ ആദായ നികുതി വകുപ്പിനും അവ്യക്തതയില്ല.ഇൻകം ടാക്‌സിന് മുൻപിൽ ആരെങ്കിലും പരാതി ഉന്നയിച്ചിട്ടുണ്ടോ. ഇൻകം ടാക്‌സിന് ഇത്തരത്തിൽ കള്ളപ്പണം ആരോപണം നടത്താനാകില്ല കാരണം ചെക്കായും അക്കൗണ്ട് വഴിയുമാണ് പണമിടപാട് നടത്തിയിട്ടുള്ളത്. ഇത്രയും സുതാര്യമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിൽ, എഗ്രിമെന്റിൽ പറഞ്ഞ കാര്യങ്ങൾക്കപ്പുറം എന്തെങ്കിലും തെറ്റ് വീണയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ.

എവിടെ നിന്നെങ്കിലും ആകാശത്ത് നിന്ന് എന്തെങ്കിലും കിട്ടും, എന്നിട്ട് എന്തെങ്കിലുമൊക്കെ പറഞ്ഞ് നടക്കുകയാണോ മാദ്ധ്യമങ്ങൾ എന്നും മന്ത്രി പൊട്ടിതെറിച്ചു. കാര്യങ്ങൾ വ്യക്തമായി ദേശാഭിമാനിയിലും പാർട്ടിയുടെ കുറിപ്പിലുമുണ്ട്. അത് വായിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് കാര്യങ്ങൾ മനസിലാകില്ലെയെന്നും എകെ ബാലൻ വിമർശിച്ചു.

നേതാക്കന്മാരുടെ മക്കൾ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വന്നാൽ പോലും സർക്കാർ പൊതുമേഖലയിൽ ജോലി വാങ്ങാൻ കഴിയില്ല എന്നാൽ പിന്നെ സ്വന്തം നിലയിൽ സംരംഭം തുടങ്ങിയാൽ അതിനുപോലും അനുവദിക്കുന്നില്ല. ഇതിന് പിന്നിലുള്ള വിശലിപ്തമായ ചോതോവികാരം എന്താണെന്നറിയില്ല. അവരുടെ സുതാര്യമായി നടക്കുന്ന കമ്പനിയാണ്. അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് പണം പോയതല്ല, മറിച്ച് 32 ആളുകൾ ജോലി ചെയ്യുന്ന കമ്പനിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പണം കൈമാറ്റം ചെയ്യുന്നത്.

ഉമ്മൻ ചാണ്ടി മാസപ്പടി വാങ്ങിയ കാര്യത്തെ കുറിച്ച് അയാൾക്ക് പറയാൻ കഴിയില്ല, അതുകൊണ്ട് അയാളുടെ മകനോട് ചോദിക്കൂവെന്നും മാദ്ധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി അദ്ദേഹം പറഞ്ഞു. 41 അംഗ പ്രതിപക്ഷത്തിൽ കുഴൽനാടൻ ഈ വിഷയം ഉന്നയിച്ചപ്പോൾ ഹാജരായത് നാലു പേർ മാത്രമാണ്. പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായി ശക്തമായ ആക്രമണം നടത്തണമെന്നു പ്രതിപക്ഷം തീരുമാനിച്ചിരുന്നെങ്കിൽ അടിയന്തരപ്രമേയമായി കൊണ്ടുവരാമായിരുന്നല്ലോ.

അപ്പോൾ അതിൽതന്നെയുള്ള ഒരു വിഭാഗം ഇത് അടിയന്തരപ്രമേയമായി കൊണ്ടുവന്ന് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഉണ്ടാകുന്ന മറുപടിയെ സംബന്ധിച്ച് ആലോചിച്ച് അവർക്ക് ഉറക്കം വന്നിട്ടുണ്ടാകില്ല. കോൺഗ്രസിനുള്ളിൽ വരാൻ പോകുന്ന പൊട്ടിത്തെറിയുടെ ഏറ്റവും നല്ല ലക്ഷണമാണ് ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു

karma News Network

Recent Posts

ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…

22 mins ago

വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

37 mins ago

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികയ്ക്കായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. നിലവിൽ…

60 mins ago

കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി സച്ചിന്‍ദേവ് എംഎൽഎ

തിരുവനന്തപുരം: അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍…

2 hours ago

രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായി, നിർമല സീതാരാമൻ

ന്യൂഡൽഹി: രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, നിങ്ങളുടെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് നന്ദി സാം പിത്രോദയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല…

2 hours ago

കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടു പാഞ്ഞു, തൂണിൽ ഇടിച്ച് തകർന്നു

ചെന്നൈ : കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണിൽ ഇടിച്ച് തകർന്നു. കാർ പൂർണമായും തകർന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ…

3 hours ago