topnews

രാജ്യത്ത് ഏക വ്യക്തിനിയമം ഒരു വർഷത്തിനുള്ളിൽ

ഡൽഹി ∙ രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കുന്നതു സംബന്ധിച്ച ബിൽ പാർലമെന്റിൽ ഒരു വർഷത്തിനുള്ളിൽ അവതരിപ്പിച്ചേക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു നിയമം നടപ്പാക്കാനാണു ബിജെപി ഉദ്ദേശിക്കുന്നത്. ഉത്തരാഖണ്ഡിൽ നടപ്പാക്കുന്ന ഏകവ്യക്തി നിയമം ‘പൈലറ്റ്’ പദ്ധതിയാണെന്നു ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം ഭോപാലിൽ ബിജെപി യോഗത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഈ നിയമത്തിന്റെ കരടു തയാറായിക്കഴിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിൽ രാജ്യം മുഴുവൻ ബാധകമാകുന്ന നിയമം തയാറാക്കാനാണു കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്നറിയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, മുത്തലാഖ് നിരോധനം, പൗരത്വ നിയമം തുടങ്ങിയവയ്ക്കൊപ്പം ഏക വ്യക്തിനിയമവും ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നുവെന്നു ഉന്നത ബിജെപി നേതാവ് പറഞ്ഞു.

പ്രതിപക്ഷം സഹകരിച്ചില്ലെങ്കിലും നിയമം നടപ്പാക്കുമെന്നു ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം ലക്നൗവിൽ പറഞ്ഞു. കശ്മീർ പ്രത്യേക പദവി റദ്ദാക്കലും മുത്തലാഖ് നിരോധനവുമെല്ലാം പ്രതിപക്ഷം സഹകരിക്കാതെ തന്നെയാണു നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

3 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

5 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

20 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

44 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

44 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago