kerala

ബിഷപ്പുമാരെ തൊട്ടാൽ നോക്കിയിരിക്കില്ല, സി പി എമ്മിന് ബി ജെ പിയുടെ താക്കീത്

കൊച്ചി . ബിഷപ്പുമാരേ വിരട്ടാനും ഭീഷണിപ്പെടുത്താനും സി.പി.എം നേതാക്കളും മന്ത്രിമാരും ഇറങ്ങിയാൽ ബിജെപി കൈയ്യും കെട്ടി ഇരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്. കൊച്ചിയിൽ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘യുവം’ എന്ന യുവതീ യുവാക്കളുടെ മഹാ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗത്തിനു ശേഷം കർമ്മ ന്യൂസിനോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

പണ്ട് പാലാ മെത്രാനേ ഈ പറയുന്ന ആളുകൾ ചേർന്നാണ്‌ ഭീഷണിപ്പെടുത്തിയത്. അന്ന് ബിജെപി നിശബ്ദമായി കാര്യങ്ങൾ വീക്ഷിച്ചു. ഇനി അതൊന്നും കേരളത്തിൽ നടക്കില്ലെന്ന് സി.പി.എം മസിലാക്കിക്കോ.. അഭിപ്രായം പറയുന്നവരെ അടിച്ചമർത്താമെന്നാണ് വിചാരിക്കുന്നതെങ്കിൽ അതിനി നടക്കില്ല. ബിഷപ്പുമാരേ വിരട്ടാൻ വന്നാൽ ഞങ്ങൾ കൈയ്യും കെട്ടി ഇനി നോക്കിയിരിക്കില്ലെന്ന് കെ സുരേന്ദ്രൻ തറപ്പിച്ച് പറയുമ്പോൾ മാറുന്ന കേരള രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാവുകയാണ് ബി ജെ പിയുടെ താക്കീത്.

ക്രിസ്തീയ സഭകൾക്കും കർഷകർക്കും വേണ്ടി കേരളത്തിൽ ബിജെപി നിലപാട് കർക്കശമാക്കുകയാണ്. നമുക്കറിയാം രാജ്യം മുഴുവൻ പരമ്പരാഗത കർഷകർ ഇന്ന് ആഹ്ലാദത്തിൽ തന്നെയാണ്‌. സംതൃപ്തരായിരുന്ന കരിമ്പ് കർഷകർക്ക് പോലും ആശ്വാസം എത്തി. കരിമ്പിൽ നിന്നും ഉത്പന്നം ഉണ്ടാക്കി 17000 കോടി കർഷകർക്ക് തന്നെ കേന്ദ്ര സർക്കാർ നല്കി. കഴിഞ്ഞ ദിവസമാണ് മിലറ്റ് കൃഷിക്കാരേ പ്രധാനമന്ത്രി കണ്ട് സഹായം പ്രഖ്യാപിച്ചത്.

രാജ്യം മുഴുവൻ രാസവളം ഒഴിവാക്കാൻ പ്രധാനമന്ത്രി പറയുന്നു. ജൈവ വളത്തിന്റെ സാധ്യതകൾ മോദി പറയുന്നു. രാജ്യമാകെ കർഷകർക്ക് ഇത്തരത്തിൽ കരുതൽ നടക്കുമ്പോൾ കേരളത്തിലെ റബ്ബർ, കർഷകർക്ക് ഒന്നും കിട്ടുന്നില്ല. മുമ്പ് ബിജെപി നേതാവ് തന്നെ കർമ്മ ന്യൂസിനോട് പറഞ്ഞു. ‘കേരളത്തിലെ കൃഷിക്കാർ ദേശീയ ധാരയിൽ നിന്നും അകലെയാണ്‌. അവർ ദേശീയ ധാരയിലേക്ക് വരണം. മോദി സർക്കാർ കേരളത്തിലെ കർഷകരെ ഏറ്റെടുക്കുക തന്നെ ചെയ്യും’
\

Karma News Network

Recent Posts

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

14 mins ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

42 mins ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

9 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

10 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

10 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

11 hours ago