national

പ്രണയം എതിർത്തതിന് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച യുവതിയും പങ്കാളിയും അറസ്റ്റിലായി

പ്രണയം എതിർത്ത സഹോദരനെ കൊന്നു കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് നാട് വിട്ട യുവതിയും പങ്കാളിയും 8 വർഷത്തിന് ശേഷം പിടിയിലായി. യുവാവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മൂന്നു സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ എട്ടു വർഷങ്ങൾക്ക് ശേഷം പ്രതികളെ പിടികൂടി പൊലീസ്. കർണ്ണാടകയിലെ വിജയപുര ജില്ലയിലെ ലിംഗരാജു സിദ്ധപ്പ പൂജാരി കൊലപ്പെട്ട കേസിൽ സഹോദരി ഭാഗ്യശ്രീയും പങ്കാളിയായ ശിവപുത്രനുമാണ് ശനിയാഴ്ച അറസ്റ്റിലായത്.

ലിംഗരാജുവിന്റെ മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ 2015ലാണ് അറവുശാല, തടാകം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു കണ്ടെത്തുന്നത്. തല ഉൾപ്പെടെയുള്ള ശരീരഭാഗം മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടുന്നത്. ഭാഗ്യശ്രീയും ശിവപുത്രനും മഹാരാഷ്ട്രയിലെ നാസിക്കിൽ വ്യാജ രേഖകൾ ഉപയോഗിച്ചു താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായിരിക്കുന്നത്.

ഭാഗ്യശ്രീയും ശിവപുത്രനും വിജയപുരത്തെ കോളജ് പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും 2015ൽ ബെംഗളൂരൂവിലേക്ക് പോവുകയായിരുന്നു. ജിഗാനിക്കടുത്തുള്ള വഡേരമഞ്ചനഹ ള്ളിയിൽ ഒരു വാടക വീട്ടിലാണ് ഇരുവരും താമസിച്ചു വന്നിരുന്നത്. ഇവിടെത്തെ ഒരു സ്ഥാപനത്തിൽ ജോലിക്കും പോവുകയുണ്ടായി.

എന്നാൽ ഇവരെ തേടി ലിംഗരാജു ബെംഗളൂരുവിൽ എത്തിയതാണ് സംഭവത്തിൽ വഴിത്തിരിവാകുന്നത്. സഹോദരിയും പങ്കാളിയും താമസിക്കുന്ന സ്ഥലത്ത് ലിംഗരാജു ഇവരുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെ ലിംഗരാജുവിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സഹോദരന്റെ മൃതദേഹം വെട്ടിനുറുക്കി മൂന്നു ബാഗുകളിലാക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ഉപേക്ഷിച്ച് ഭാഗ്യശ്രീയും ശിവപുത്രനും നാട് വിട്ടു. കഴിഞ്ഞദിവസം അറസ്റ്റിലായ ഇവരെ ബെംഗളൂരുവിൽ എത്തിച്ചിരിക്കുകയാണ്.

Karma News Network

Recent Posts

ക്ഷേത്രോത്സവത്തിനിടെ പോലീസിന്റെ അതിക്രമം, എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചു

തൃശൂർ‌: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിന്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ​ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ…

32 seconds ago

സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയിൽ, ഒരാൾക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്ന് പോലീസ്

തൃശൂര്‍ : വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്.…

19 mins ago

ചെറ്റത്തരം എന്ന പദം ഒരാളെ അപമാനിക്കാൻ ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം- ഹരീഷ് പേരടി

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകൻ നികേഷ് കുമാറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു ചോദ്യവും അതിനു മുഖ്യമന്ത്രിയുടെ മറുപടിയുയമാണ് ഇപ്പോൾ…

37 mins ago

മലയാളി ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽ മോഷണം, നൂറു പവൻ സ്വർണം കവർന്നു

ചെന്നൈ : മലയാളി ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽ വൻ കവർച്ച നടത്തി. ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ ആണ് സംഭവം. സിദ്ധ ഡോക്ടറായ…

57 mins ago

ഭാര്യ പിണങ്ങിപ്പോയി, കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ, ഞെട്ടിച്ച്‌ യുവാവിന്റെ ആത്മഹത്യ

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31)…

1 hour ago

ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, എല്ലാം ആസൂത്രിതം, ആവര്‍ത്തിച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ…

2 hours ago