ജയ്പുര്‍. ബി ജെ പിയെ കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു താഴെയിറക്കുമെന്ന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ബി ജെ പിയെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ കോണന്ഗ്രിസില് ഉണ്ടെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് വിട്ട് പോകാം എന്നും രാഹുല്‍ പറഞ്ഞു. തന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുത്. കോണ്‍ഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്താന്‍ ബി ജെ പിക്കൊപ്പം മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളുടെ മനസ്സിലാണ് കോണ്‍ഗ്രസ്. തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ വളരെ ആസൂത്രിതമായ പ്രചാരണമാണ് നടത്തുന്നത്. ഫാസിസത്തിനെതിരെ ശക്തമായ നിലലപാട് എടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു പ്രത്യയശാസ്ത്ര പാര്‍ട്ടിയാണ്, ഫാഷിസത്തിനെതിരെ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തര്‍ക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുലിന്റെ മറുപടി ഇങ്ങനെ ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല. ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. അത് പ്രശ്നമൊന്നുമല്ല. ചൈന യുദ്ധത്തിനാണു തയാറെടുക്കുന്നത്, നുഴഞ്ഞുകയറ്റത്തിനല്ല. ലഡാക്കിലും അരുണാചലിലും അവര്‍ ആക്രമണത്തിന് തയാറെടുക്കുകയാണ്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…