Politics

രണ്ട് സീറ്റിലും ബിജെപി ജയം, അസമില്‍ കോണ്‍ഗ്രസിന് സീറ്റ് നഷ്ടം; ഉടനെ സസ്‌പെന്‍ഷനും

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമായി. രണ്ടു സീറ്റുകളും ബിജെപി സഖ്യം നേടി. വോട്ട് പാഴാക്കിയ എംഎല്‍എയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ഇന്നലെ രണ്ട് സീറ്റുകളിലാണ് അസമില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ഥിയായ പബിത്ര ഗൊഗോയ് ആദ്യ സീറ്റില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലും (യുപിപിഎല്‍) തമ്മിലായിരുന്നു മത്സരം. യുപിപിഎല്‍ സ്ഥാനാര്‍ഥി റുങ്‌വ്ര നര്‍സാരി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രിപുന്‍ ബോറയെയാണ് തോല്‍പ്പിച്ചത്.

126 അംഗ സഭയില്‍ ബിജെപി സഖ്യം 83 വോട്ട് നേടി. കോണ്‍ഗ്രസിന് 44 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ വോട്ട് പാഴായെന്ന് ആരോപണം ഉയര്‍ന്നു. ബാലറ്റ് പേപ്പറില്‍ ‘1’ എന്നതിന് പകരം ‘വണ്‍’ എന്ന് എഴുതിയതോടയാണ് വോട്ട് പാഴായത്. കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സിദ്ദിഖ് അഹമ്മദിന്‍റെ വോട്ട് പാഴായതോടെ അദ്ദേഹത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. സിദ്ദിഖ് അഹമ്മദ് ബോധപൂര്‍വം വിപ്പ് ലംഘിച്ചെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട് രാജ്യസഭാ സീറ്റിലും ബിജെപി സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ പ്രകടിപ്പിച്ചിരുന്നു. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

4 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

20 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

44 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

59 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago