തലശേരി.കുഴൽപണക്കൊളള തലവൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ.പാനൂർ സിഐ.എം.പി.ആസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികളെ പിടികൂടിയത്.
കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ സിപിഎം പ്രവർത്തകൻ ചമ്പാട് അരയാക്കൂലിലെ ജന്മീൻറവിട ബിജു (45), ചമ്പാട് അരയാക്കൂലിലെ റനീഷ് (31), കുന്നോത്ത് പറമ്പിലെ നിഹാൽ (18),
പൊന്ന്യത്തെ ഷംഷീജ് (31) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഇന്നലെ രാത്രി സിഐ.ആസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിവിധ ഇടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, അവരെ ഉടൻ പിടികൂടുമെന്നും സിഐ എം പി ആസാദ് പറഞ്ഞു. മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിൽ അർഷാദിനെയാണ് മർദിച്ച് പണം കവർന്നത്. വിജനമായ സ്ഥലത്ത് വച്ച് പണം കവർന്ന സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. എസ് ഐ സി സി ലതീഷ്, രാജീവൻ ഒതയോത്ത്, പൊലീസുകാരായ മീനീഷ്, നിഷാദ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…
ബിലിവേഴ്സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…
ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവുമായി…
കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…
അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…