kerala

ബ്ലേഡ് പലിശക്കാരുടെ കൊള്ളയ്ക്ക് ഇരയായി ജമീമ്മഉമ്മ, കിടപ്പാടം ബുൾഡോസർകൊണ്ട് ഇടിച്ച് മണ്ണിനടിലാക്കിയ രാജേന്ദ്രന്റെ ക്രൂരതയെ നിയമംകൊണ്ട് നേരിടും

ബ്ലേഡ് പലിശക്കാരുടെ ക്രൂരതയിൽ കിടപ്പാടം നഷ്ടപ്പെടുന്നവരും, ഭീഷണിയിൽ ജീവനൊടുക്കുന്നവരും നമ്മുടം നാട്ടിൽ നിരവധി. എന്നാൽകൊള്ളപ്പലിശക്കാർക്കെതിരെ ചെറുവിരൽ അനക്കാൻപോലും സർക്കാർ തയ്യാറാകാത്തതിനാൽ ഇരയായി ജീവിക്കുന്നതോ നിരവധിപേർ. പലിശയെന്നു പറഞ്ഞ് വാങ്ങുന്ന തുകകൾ മുതലിനെക്കാൾ ഇരട്ടിയിലധികം. എന്നിട്ടും നിസഹായരായി പണം കൊടുത്തുകൊണ്ടേയിരിക്കും . എന്നാൽ അതിനെല്ലാം മുകളിലാണ് തിരുവനന്തപുരത്തെ ജമീമ്മഉമ്മ പലിശക്കാരുടെ ക്രൂരതയ്ക്ക് ഇരയായിട്ടുള്ളത്.

20 കൊല്ലം മുമ്പ് രാജേന്ദ്രൻ എന്ന ആളുടെ കൈയ്യിൽ നിന്ന് പലിശക്ക് വാങ്ങിയ ഒന്നേകാൽ ലക്ഷം രൂപ,15കൊല്ലം കൊണ്ട് 10ഇരട്ടിയിലധികം കൊടുത്തു,15കൊല്ലം ഈ ഉമ്മ ചെയ്ത കൂലിപ്പണിയും ചിട്ടിയും എല്ലാം ഈ പലിശക്കാരനു നല്കി, എന്നിട്ട് മുതലും പലിശയും എന്ന് പറഞ്ഞ് വീട് ഇടിച്ച് നിരത്തി, ഉമ്മയേ വലിച്ചിറക്കി തുണി പോലും എടുക്കാൻ അനുവദിക്കാതെ നിമിഷങ്ങൾകൊണ്ട് ബുൾഡോസർ മണ്ണിനടിയിലാക്കുകയായിരുന്നു. ബ്ലേഡി പലിശക്കാർക്ക് നിയമം വഴങ്ങിക്കൊടുക്കുമ്പോൾ പാവങ്ങളുടെ വീട് ഇത്തരത്തിൽ ​ഗുണ്ടായിസം കൊണ്ടു ഭീഷണിപ്പെടുത്തി ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുന്നത് നമ്മുടെ നാട്ടിൽത്തന്നെയന്നതാണ് ഏറ്റവും പരിതാപകരം.

പലിശയിനത്തിൽ തന്നെ മുതലിനെക്കാൾ പത്തിരട്ടിയിലധികം കൊടുത്തു കഴിഞ്ഞു. 75 വയസുള്ള ഈ വയോധികയെ വീടിനു പുറത്തേക്ക് വലിച്ചെറിഞ്ഞാണ് പലിശക്കാർ ബുൾഡോസർകൊണ്ട് ഈ വീട് ഇടിച്ചു നിരത്തിയത്. തന്റെ മണ്ണിൽകിടന്ന് മരിക്കണമെന്ന് പറഞ്ഞ് നിസഹായരായി ഇവർ കരയുമ്പോഴും, ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ ഉമ്മ. പരാതി കൊടുത്തതിനാൽ കേസ് നടക്കുന്നു. വക്കീലിന് കൊടുക്കുന്നതിനും വലിയ ഫീസ് ആണ്. തന്റെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും, തിരികെ ലഭിക്കുന്നതുവരെ ഇവിടെ തന്നെ കിടന്ന് മരിക്കുമെന്നും ഉമ്മ പറയുന്നു.

Karma News Network

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

5 hours ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

6 hours ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

7 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

8 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

8 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

9 hours ago