topnews

കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരിയുടെ ആത്മഹത്യക്ക് പിന്നിൽ ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമം

കണ്ണൂർ: പയ്യാമ്പലം ബേബി ബീച്ചിൽ കണ്ണൂർ താവക്കരയിലെ ജ്വല്ലറി ജീവനക്കാരി ഇടച്ചേരിയിലെ പ്രമിത്തിൻറെ ഭാര്യ റോഷിത ആത്മഹത്യ ചെയ്യാൻ കാരണമായത് ഓൺലൈൻ തട്ടിപ്പിന് ഇരയായതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി കണ്ണൂർ അസി. പോലീസ് കമ്മിഷണർ ടികെ രത്‌നകുമാർ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം എട്ടുലക്ഷമാണ് റോഷിതയുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത്. പാർട്ട് ടൈം ജോലി ഓഫർ ചെയ്തായിരുന്നു തട്ടിപ്പ്.

ആദ്യം ചില യൂട്യൂബ് വീഡിയോ ലിങ്ക് അയച്ചുകൊടുക്കുകയും അതു കാണുന്നതിനായി ചെറിയ പ്രതിഫലം നൽകുകയുമായിരുന്നു. ഇതിനുശേഷമാണ് യുവതിയെ വലിയ ടാസ്‌കുകൾ ഉപയോഗിച്ചു കെണിയിൽ വീഴ്ത്തിയത്. ഇതിൻറെ അപമാനഭയത്തിലാണ്‌ റോഷിത ജീവനൊടുക്കിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും രത്നകുമാർ പറഞ്ഞു. സംഭവത്തിൻറെ വ്യക്തമായ ഡിജിറ്റൽ തെളിവുകൾ സൈബർ പോലീസിന് ലഭിച്ചിട്ടുണ്ട്. താൻ തട്ടിപ്പിനിരയായ കാര്യം പോലീസിനെ അറിയിച്ചിരുന്നെങ്കിൽ യുവതിക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. പണം തിരിച്ചുലഭിക്കാനും അന്വേഷണത്തിലൂടെ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എട്ടുലക്ഷം രൂപയാണ് റോഷിതയ്ക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. വ്യാപകമാകുന്ന ഓൺലൈൻ തട്ടിപ്പുകൾ തടയാൻ അതീവ ജാഗ്രത പുലർത്തണമെന്നും കണ്ണൂർ എസിപി ടി.കെ രത്‌നകുമാറും സൈബർ സെൽ സിഐ കെ.സനൽകുമാറും പറഞ്ഞു. ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായെന്ന് ബോധ്യമായാൽ ഉടൻ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. പോലീസ് സ്റ്റേഷനിലും ബാങ്കിലും കയറിയിറങ്ങി സമയം പാഴാക്കുന്നത് പണം തിരിച്ച് പിടിക്കാനുള്ള ശ്രമം ദുഷ്‌കരമാക്കും. തട്ടിപ്പുകാർ പണം ചെലവഴിക്കുന്നതിന് മുൻപ് കണ്ടെത്തിയാൽ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനാകുമെന്നും ടി.കെ രത്‌നകുമാർ വ്യക്തമാക്കി.

റോഷിതയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ഭർത്താവ് പ്രമിത്ത് നൽകിയ പരാതിയിലാണ് കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചത്. ഫോൺ വഴിയുളള സാമ്പത്തികതട്ടിപ്പ് ഇടപാടുകളിൽ കുരുങ്ങി വിവിധ സമയങ്ങളിൽ എട്ടുലക്ഷം രൂപയാണ് റോഷിതയ്ക്കു നഷ്ടമായത്. ഈ ബാധ്യതകൾ തീർക്കുന്നതിനായി സുഹൃത്തുക്കളിൽ നിന്നുൾപ്പെടെ റോഷിത പണം ആവശ്യപ്പെട്ടിരുന്നു.

ആത്മഹത്യ ചെയ്ത ദിവസം റോഷിതയുടെ അമ്മയിൽ നിന്ന് വാങ്ങിയ സ്വർണം വിറ്റുകിട്ടിയ മൂന്നുലക്ഷം രൂപയും ഈ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംസാരത്തിലാണ് റോഷിത കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. അഞ്ഞൂറുരൂപ മുതൽ നിക്ഷേപിച്ചായിരുന്നു ഇവരുടെ തുടക്കം. തുടക്കത്തിൽ ലഭിച്ച സാമ്പത്തിക നേട്ടത്തിൽ പ്രലോഭിതയായി റോഷിത തട്ടിപ്പുസംഘത്തിൻറെ കെണിയിൽ വീണുപോകുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

16 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

33 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago