kerala

BMWകാർ കയറ്റി ഉറങ്ങികിടന്ന ആളേ കൊന്നു,എം.പിയുടെ മകൾക്ക് സ്റ്റേഷൻ ജാമ്യം

വഴിവക്കിൽ ഉറങ്ങി കിടന്ന ആളുടെ ദേഗത്ത് കൂടി ബി.എം ഡബ്ള്യു കാർ കയറ്റി കൊലപ്പെടുത്തി. തുടർന്ന് ഇവരെ തമിഴുനാട് പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വൻ വിവാദമായി

തമിഴുനാട്ടിൽ ചെന്നൈൽ ആയിരുന്നു അപകടം.വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ എംപി ബീദ മസ്താൻ റാവുവിൻ്റെ മകൾ മാധുരി ഓടിച്ച ബിഎംഡബ്ല്യു ആണ്‌ ഒരാളേ കൊലപ്പെടുത്തിയത്.ചെന്നൈ ബസൻ്റ് നഗറിലെ നടപ്പാതയിൽ മദ്യപിച്ച് ഉറങ്ങുകയായിരുന്ന 24 വയസുള്ള സൂര്യ എന്നയാളുടെ ശരീരത്ത് കൂടി മാധുരിയുടെ കാർ നിയന്ത്രണം തെറ്റി പാഞ്ഞു കയറുകയായിരുന്നു.മദ്യ ലഹരിയിലായിരുന്നു കാർ ഓടിച്ചത് എന്നും ആരോപണം ഉണ്ട്. എന്നാൽ പോലീസ് ഇവരെ പരിശോധന നടത്താതെ ഉടൻ ജാമ്യത്തിൽ വിട്ടതിനാൽ മദ്യപാന പരിശോധനക്ക് ഇനി സാധ്യതയും ഇല്ല.

കാർ ഓടിച്ച എം.പിയുടെ മകൾ മാധുരി മദ്യ ലഹരിയിൽ ഉടൻ സംഭവ സ്ഥലത്ത് നിന്നും ഇറങ്ങി ഓടി.അവളുടെ സുഹൃത്ത് കാറിൽ നിന്ന് ഇറങ്ങി അപകടത്തെത്തുടർന്ന് തടിച്ചുകൂടിയ ആളുകളുമായി തർക്കിച്ചു. തുടർന്ന് അവരും സ്ഥലത്ത് നിന്നും ഓടി പോയി.

ആൾക്കൂട്ടത്തിൽ നിന്ന് ചിലർ സൂര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എട്ട് മാസം മുമ്പ് സൂര്യയുടെ വിവാഹം കഴിഞ്ഞിരുന്നു, നടപടി ആവശ്യപ്പെട്ട് അദ്ദേഹത്തിൻ്റെ ബന്ധുക്കളും കോളനിയിലെ ആളുകളും ജെ-5 ശാസ്ത്രി നഗർ പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി.

പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാർ ബിഎംആർ (ബീദ മസ്താൻ റാവു) ഗ്രൂപ്പിൻ്റേതാണെന്നും പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതാണെന്നും കണ്ടെത്തി. മാധുരിയെ അറസ്റ്റ് ചെയ്തെങ്കിലും പോലീസ് സ്റ്റേഷനിൽ തന്നെ ജാമ്യം ലഭിച്ചു.സമുദ്രോത്പന്ന വ്യവസായത്തിലെ അറിയപ്പെടുന്ന പേരാണ് ബിഎംആർ ഗ്രൂപ്പ്.വൻ വ്യവാസിയുമാണ്‌ ഇവർ.

 

Karma News Editorial

Recent Posts

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

7 mins ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

30 mins ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

58 mins ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

2 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

2 hours ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

2 hours ago