kerala

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവചരിത്രം പറയുന്ന പുസ്തകം, പ്രകാശനചടങ്ങ് മുഖ്യമന്ത്രി, ലൈംഗികാരോപണം നേരിടുന്നയാള്‍ക്ക് ക്ഷണം, വിവാദം

തിരുവനന്തപുരം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവചരിത്രം പറയുന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലേക്ക് ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാൾക്ക് ക്ഷണം. സംഭവം വിവാദമായതോടെ അച്ചടിച്ച നോട്ടിസ് പിൻവലിച്ച് അധികൃതർ. ലൈം​ഗികാതിക്രമ പരാതി നേരിടുന്ന എന്‍ബിറ്റിയുടെ അസിസ്റ്റന്‍റ് എഡിറ്റര്‍ റൂബിന്‍ ഡിക്രൂസിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലെ പ്രതിയാണ് റൂബിന്‍ ഡിക്രൂസ്. ഈ കേസില്‍ നവംബര്‍ 18 ഡല്‍ഹി പട്യാല ഹൗസ് കോടതി ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്.

റൂബിന്‍ ഡിക്രൂസിനെ ക്ഷണിച്ചുകൊണ്ട് അച്ചടിച്ചിറക്കിയ നോട്ടീസ് വിവാദമായതോടെ സംഘാടകര്‍ പുതിയ നോട്ടീസ് ഇറക്കി. പുസ്തക പരിചയത്തിനായി നിശ്ചയിച്ചിരുന്നത് റൂബിന്‍ ഡിക്രൂസിനെയായിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇയാളെ മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

നാളെ വൈകിട്ട് തിരുവനന്തപുരത്താണ് പുസ്തക പ്രകാശനം. ക്യാപ്റ്റന്‍ ലക്ഷ്മിയെ പോലുള്ളവരെ ആദരിക്കാനാണോ അപമാനിക്കാനാണോയെന്ന തരത്തില്‍ റൂബിന്‍ ഡിക്രൂസിനെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

10 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

38 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago