kerala

അതിരപ്പള്ളിയിൽ കുളിക്കാനിറങ്ങിയ എട്ട് വയസ്സുകാരൻ മുങ്ങി മരിച്ചു

തൃശ്ശൂർ: കുടുംബത്തോടൊപ്പം അതിരപ്പള്ളിയിൽ വിനോദയാത്രയ്‌ക്ക് എത്തിയ എട്ട് വയസ്സുകാരൻ മുങ്ങിമരിച്ചു. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരനാണ് മരിച്ചത്. അതിരപ്പള്ളി വെറ്റിപ്പാറ പാലത്തിന് സമീപത്തായിരുന്നു സംഭവം. പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ കഴിഞ്ഞ മാസം മുങ്ങി മരിക്കാനിടയായിരുന്നു. കാലടി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർഥികളായ റിച്ചാർഡ്, ജോയൽ, അർജുൻ എന്നിവരാണ് മരണപ്പെട്ടത്.

30 വിദ്യാർഥികൾ സ്കൂളിൽ നിന്ന് വിനോദയാത്രക്കെത്തിയ സംഘത്തിലുണ്ടായിരുന്നു. ഇതിൽ അഞ്ചുപേരാണ് അപകടത്തിൽപെട്ടത്. സ്ഥലത്ത് ഒരു മാസത്തിനിടെ അഞ്ച് പേർ മുങ്ങി മരിച്ചതായി നാട്ടുകാർ പറയുകയുണ്ടായി. എന്നാൽ സ്ഥലത്ത് യാതൊരു മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നില്ല.

Karma News Network

Recent Posts

അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ, അമ്മയെയും കൊണ്ടുപോകുന്നു എന്ന് കുറിപ്പ്

തിരുവനന്തപുരം : വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം…

6 mins ago

ക്ഷമിക്കണം, ഒരുമാസത്തിനകം തിരികെത്തരാം, അധ്യാപികയുടെ വീട്ടില്‍ കുറിപ്പെഴുതി വച്ച് മോഷണം നടത്തി കള്ളന്‍

ചെന്നൈ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്‍. വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍…

11 mins ago

ദൃശ്യം മോഡലിൽ മൃതദേഹം മാറ്റിയോ, മാന്നാർ കൊലപാതകത്തിൽ ട്വിസ്റ്റ്

ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട…

46 mins ago

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

1 hour ago

ഗുരുവായൂർ അമ്പലനടയിൽ, സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു, പ്രദേശവാസികൾക്ക് ശ്വാസതടസം

കൊച്ചി: പൃഥ്വിരാജ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസം.…

1 hour ago

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ വര്‍ക്ക് ഷോപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ അന്യ സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീന്‍ അന്‍സാരി (18) ആണ് മരിച്ചത്.…

1 hour ago