topnews

40 അടി താഴ്ചയുള്ള കിണറ്റിൽ വീണു, കയറിൽ തൂങ്ങികിടന്ന ആറാം ക്ലാസുകാരന് പുതുജന്മം

നാൽപ്പതയടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ സ്‌കൂൾ വിദ്യാർഥിക്ക് മനോധൈര്യത്തിൽ ലഭിച്ചത് പുനർ ജന്മം. തൊടുപുഴ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർഥിയായ ലിജോയാണ് കിണറ്റിൽ വീണത്. വ്യാഴാഴ്ച വൈകിട്ട് 3.45 ഓടെയാണ് സംഭവം. കുട്ടി സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി അബദ്ധത്തിൽ ചുറ്റുമതിൽ ഇല്ലാതെ കാടുപിടിച്ച് കിടന്ന സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീഴുകയായിരുന്നു. കുട്ടി വീഴുന്നത് കണ്ട് നാട്ടുകാർ ഉടൻ ഓടിയെത്തി കിണറ്റിലേക്ക് കയറിട്ടുകൊടുത്തു. പത്തടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിൽ ഈ കയറിൽ പിടിച്ചു കുട്ടി ധൈര്യം കൈവിടാതെ നിൽക്കുകയായിരുന്നു.

ഇതിനിടെ വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയെത്തി വലയും കയറും ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ എം.എച്ച്. അബ്ദുൽ സലാം, ഫയർ ഓഫീസർമാരായ ടി.ഇ. അലിയാർ, ടി.പി. ഷാജി, കെ.ബി. ജനീഷ്‌കുമാർ, ജെയിംസ് നോബിൾ, രഞ്ജി കൃഷ്ണൻ, സ്റ്റോജൻ ബേബി, സുനിൽ എം. കേശവൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Karma News Network

Recent Posts

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

16 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

45 mins ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

1 hour ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

3 hours ago