കൊച്ചി: കൊച്ചി ഹാര്‍ബര്‍ പാലത്തിനുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഫോര്‍ട്ടുകൊച്ചി സ്വദേശി കമാലാണ് പാലത്തിനുമുകളില്‍ കയറിയത്. മഹാരാജാസ് കോളജിലെ വിദ്യാർഥി സംഘർഷത്തിൽ കസ്റ്റഡിയിലുള്ള സഹോദരനെ മോചിപ്പിക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇയാളെ പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കി.
അതേസമയം എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ കോളേജിനുള്ളിലും തെരുവിലും ഏറ്റമുട്ടി. ഇരു വിഭാഗത്തിലുമായി 15 പേർക്ക് പരിക്കേറ്റു. രണ്ടുപേർക്ക് ഗുരുതര പരിക്കുകളാണ്. മുപ്പതോളം പേർക്കെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.
അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചതായി അധികൃതർ അറിയിച്ചു. ഉടൻ പോലീസ് സാന്നിധ്യത്തിൽ സർവകക്ഷി യോഗം ചേരും. കഴിഞ്ഞ ദിവസം കോളേജിൽ പ്രിൻസിപ്പലിനെ കെ.എസ്.യു. പ്രവർത്തകർ തടഞ്ഞുവെച്ചിരുന്നു.
സംഘർഷത്തിൽ എട്ട് എസ്.എഫ്.ഐ. പ്രവർത്തകർക്കും ഏഴ് കെ.എസ്.യു.ക്കാർക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ. മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അമൽജിത്തിന്റെ കൈ ഒടിഞ്ഞു. വൈസ് പ്രസിഡന്റ് റൂബിക്ക് തലയ്ക്ക് പരിക്കുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…