ബംഗാള്‍: മതവികാരം വ്രണപ്പെടുത്തിയ നടിക്കെതിരെ വ്യാപക പ്രതിഷേധം. ആമസോണ്‍ പ്രൈം സീരീസായ ‘താണ്ഡവ്’ വിവാദമായതിനു പിന്നാലെയാണ് ശിവലിംഗത്തെ കോണ്ടം കൊണ്ട് അപമാനിച്ച വിഷയത്തില്‍ നടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നടി സായോനി ഓണ്‍ലൈന്‍ ആയി മാപ്പു പറഞ്ഞെങ്കിലും വെറുതെ വിടാന്‍ നെറ്റിസണ്‍സ് ഒരുക്കമല്ല. നിയമ നടപടി നേരിടേണ്ടി വരും എന്ന് ഇവര്‍ക്ക് താക്കീതു നല്‍കിയിട്ടുണ്ട്.
2015ല്‍ ഇവര്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് വിഷയം. ഒരു സ്ത്രീ ശിവലിംഗത്തില്‍ കോണ്ടം ഇടുന്ന ഗ്രാഫിക് ചിത്രമാണ് ബംഗാളി നടിയായ സായോനി ഘോഷിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തത്. ശിവരാത്രി ആഘോഷങ്ങള്‍ നടക്കവെയായിരുന്നു ഇവരുടെ പോസ്റ്റ്. ആരോ ഹാക്ക് ചെയ്ത ശേഷം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു എന്ന് നടി മറ്റൊരു ട്വീറ്റിലൂടെ പറയുകയും ചെയ്തു. ആ ട്വീറ്റ് തീര്‍ത്തും നിന്ദ്യമാണെന്ന് നടി തന്നെ പറയുകയുണ്ടായി. 2010ല്‍ ട്വിറ്ററില്‍ കയറിയ താന്‍ കുറച്ചു നാളത്തെ ഉപയോഗത്തിന് ശേഷം പിന്നീട് എത്തിയില്ല എന്ന് സായോനി. പക്ഷെ ആ അക്കൗണ്ട് അതുപോലെ നിലനിന്നു. 2017 വരെ തനിക്കാ അക്കൗണ്ടില്‍ തിരികെ പ്രവേശിക്കാന്‍ സാധിച്ചില്ലെന്നും നടി പറഞ്ഞു.
തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…
ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…
മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…
കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…