kerala

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു, ടെസ്റ്റ് പരിഷ്കരണത്തിൽ അയഞ്ഞ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിച്ചത്.

ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ ആണ് സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിച്ചത്. സിഐടിയു ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്.

സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ തീരുമാനങ്ങളും മന്ത്രി കെബി ഗണേഷ് കുമാര്‍ വിശദീകരിച്ചു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു

15 ദിവസമായി ഡ്രൈവിങ് സ്കൂൾ സംഘടനകൾ സമരത്തിലായിരുന്നു. പരിഷ്കാരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്തിരുന്ന മന്ത്രി സമരം ശക്തമായതോടെയാണ് സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്. സമരത്തെത്തുടർന്ന് ഡ്രൈവിങ് ലൈസൻസിനായുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയ സ്ഥിതിയാണ്.

Karma News Network

Recent Posts

സിനിമ മതി, സഹമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിന് പിന്നാലെ നിരാശപ്പെടുത്തുന്ന ചില വിവരങ്ങൾ. തനിക്ക് സിനിമ ചെയ്യണം എന്നും മുൻ കൂട്ടി തീരുമാനിച്ച…

5 mins ago

40 കൊല്ലത്തെ സ്വാർത്ഥ താല്പര്യം ഇല്ലാതെയുള്ള പൊതുപ്രവർത്തനം. പദവികൾ ഒന്നും ഒന്നും ആഗ്രഹിക്കാത്ത ജനസേവനം- മന്ത്രി ജോർജ് കുര്യനെക്കുറിച്ച് മാധ്യമ പ്രവർത്തക

കോട്ടയം കാണക്കാരിക്ക് സമീപം വെമ്പള്ളിയിലെ വീട് സന്തോഷത്തിന്റെയും ആ​ഹ്ലാദത്തിന്റെയും നിറവിലാണ്. ജോർജ് കുര്യൻ അപ്രതീക്ഷിതമായാണ് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ…

39 mins ago

പ്രധാനമന്ത്രിക്ക് കീഴിൽ സർവ്വമേഖലകളിലും രാജ്യം പുരോഗതി കൈവരിക്കുന്നത് കാണാൻ ജനങ്ങൾ കാത്തിരിക്കുന്നു, അഭിനന്ദനവുമായി ഉണ്ണി മുകുന്ദൻ

മൂന്നാം എൻഡിഎ സർക്കാരധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും അഭിനന്ദനങ്ങൾ അറിയിച്ച് നടൻ…

1 hour ago

ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ? പ്രഖ്യാപനം ഇന്നുണ്ടായേക്കും

കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടാകും. 72 മന്ത്രിമാരുടെയും വകുപ്പുകൾ സംബന്ധിച്ച് രാവിലെയോടെ രാഷ്ട്രപതി ഭവനിൽ നിന്ന്…

2 hours ago

മന്ത്രി എന്ന നിലയിൽ ആദ്യം ചെയ്യാൻ പോകുന്നത് കേരളത്തിന് എയിംസ്, വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ല, കേന്ദ്രമന്ത്രി സുരേഷ് ഗോപി

ന്യൂഡൽഹി; മന്ത്രി എന്ന നിലയിൽ ആദ്യം ചെയ്യാൻ പോകുന്നത് കേരളത്തിന് എയിംസ് കൊണ്ടുവരാനുള്ള ശ്രമം, ബന്ധപ്പെട്ടവരുമായി ആദ്യ ചർച്ച നടത്തിയെന്ന്…

9 hours ago

സത്യസന്ധവും പ്രചോദനവുമായി മാറ്റങ്ങൾ കൊണ്ടുവരട്ടെ, സുരേഷ് ​ഗോപിയ്‌ക്ക് ആശംസയുമായി നടി ശോഭന

മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിയ്‌ക്ക് ആശംസയുമായി നടി ശോഭന. നിങ്ങളുടെ സവിശേഷമായ ഈ നേട്ടത്തിന്…

9 hours ago