topnews

ലൈഫിൽ വീട് അനുവദിക്കാൻ കൈക്കൂലി, മലപ്പുറത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ

മലപ്പുറം : വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിന് പിന്നാലെ ഇയാൾ വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 10,000 രൂപയാണ് വീട്ടമ്മയോട് ആവശ്യപ്പെട്ടത്.

വീട്ടമ്മ ഇക്കാര്യം വിജലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘമൊരുക്കിയ കെണിയിലാണ് കൈക്കൂലിക്കാരൻ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടും സമാനമായ സംഭവം നടന്നിരുന്നു. വീട്ട്നമ്പർ അനുവദിച്ച് നൽകുന്നതിന് 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഓവർസിയറും ഡ്രൈവറുമാണ് പിടിയിലായത്. ഓവർസിയർ പി ജയ്സലിനെയും ഡ്രൈവർ ഡിജിലേഷിനെയുമാണ് മലപ്പുറം വിജിലൻസ് പിടികൂടിയത്.

ചെറുമുക്ക് സലാമത്ത് നഗറിലെ തിലായിൽ സൈനബയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ പണി പൂർത്തിയാക്കിയ ശേഷം വീട്ട്നമ്പർ ലഭിക്കാനായി നന്നമ്പ്ര പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ജനൽ സ്ഥാപിച്ചത് പ്ലാനിലില്ലാത്ത സ്ഥലത്ത് ആയതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച ശേഷം അപാകതകൾ പരിഹരിച്ചാൽ മാത്രമേ നമ്പർ നൽകൂ എന്ന് ജയ്സൽ അറിയിച്ചു.

തുടർന്ന്, ഡിജിലേഷ് പരാതിക്കാരോട് 3,000 രൂപ നൽകിയാൽ ഓവർസിയറോട് പറഞ്ഞ് എല്ലാം ശരിയാക്കിത്തരാമെന്ന് പറയുകയായിരുന്നു. ഈ വിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി എം.ഫിറോസ് ഷഫീഖിനെ സൈനബയുടെ മകൻ സഹീർ ബാബു അറിയിക്കുകയായിരുന്നു.

karma News Network

Recent Posts

ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം നൽകിയില്ല, ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം : ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെയാണ് പരാതി. മൂന്നു ദിവസം മുൻപാണ്…

7 mins ago

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട്…

22 mins ago

ബസുകള്‍ വൈകിയാൽ ടിക്കറ്റ് തുക തിരികെ നല്‍കും, നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥര്‍യ്ക്ക് പിഴ

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയാൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍…

41 mins ago

കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍, ശുദ്ധവായു ഇല്ല, ഹെഡ്‌ലൈറ്റ് വേണം, കറന്റ് പോയാൽ ജനറേറ്ററില്ല

പാലക്കാട്; കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍. തുരങ്കത്തിനുള്ളില്‍ വൈദ്യുതി അടിക്കടി മുടങ്ങുന്നതാണ് തുരങ്കത്തില്‍ ജീവന്‍ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു…

52 mins ago

കൂൺ കഴിച്ച് നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ, സംഭവം നാദാപുരത്ത്

നാദാപുരം : കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ…

1 hour ago

ഞാൻ ആർ എസ് എസുകാരൻ, ഇനി ആർ എസ് എസിലേക്ക്- ജസ്റ്റീസ് ചിറ്റ രഞ്ജൻ

ഞാൻ ആർ എസ് എസുകാരനായിരുന്നു. 37 വർഷമായി പ്രൊഫഷണൽ കാരണങ്ങളാൽ ആർഎസ്എസിൽ നിന്ന് വിട്ടുനിന്നതിന് ശേഷം വീണ്ടും ആർഎസ്എസിൽ പ്രവർത്തിക്കാൻ…

1 hour ago