topnews

ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സ് പ്രധാനമന്ത്രി ആൻഡ്രൂ ഫാഹി അറസ്റ്റിൽ

മയാമി ∙ ലഹരിപദാർഥമായ കൊക്കെയ്ൻ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സ് പ്രധാനമന്ത്രി ആൻഡ്രൂ ഫാഹി (51) ഫ്ലോറിഡയിലെ മിയാമി വിമാനത്താവളത്തിൽ അറസ്റ്റിലായി. കരീബിയൻ മേഖലയിൽ ബ്രിട്ടിഷ് അധീനതയിലുള്ള പ്രദേശമായ ഇവിടത്തെ ബ്രിട്ടിഷ് പോർട്സ് അതോറിറ്റി മാനേജിങ് ഡയറക്ടർ ഒലിയാൻവിൻ മെയ്നാർഡിനെയും അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്തു.

മെക്സിക്കൻ ലഹരി സംഘത്തിന്റെ പ്രതിനിധിയെന്ന വ്യാജേന സമീപിച്ചയാളോട് 5 ലക്ഷം ഡോളർ തന്നാൽ രാജ്യത്തെ തുറമുഖങ്ങളിലൂടെ കൊക്കെയ്ൻ കടത്താമെന്നു ഫാഹി സമ്മതിച്ചിരുന്നു. യുഎസിൽ വിൽക്കുന്നതിനായി ആയിരക്കണക്കിനു കിലോ ലഹരിവസ്തുക്കൾ വെർജിൻ ഐലൻഡ്സിലെ തുറമുഖം വഴി പ്യൂർട്ടോറിക്കോയിൽ എത്തിക്കാനായിരുന്നു പദ്ധതി. 5 ലക്ഷം ഡോളർ പ്രതിഫലത്തിനു പുറമേ, സെനഗളിൽ തനിക്കു സഹായം ചെയ്ത ഒരാൾക്ക് 83,000 ഡോളർ നൽകണമെന്നും ഫാഹി ഇടനിലക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഫാഹി, മെയ്നാർഡ്, അവരുടെ മകൻ കദീം മെയ്നാർഡ് എന്നിവരുമായാണ് ഇയാൾ ഇടപെട്ടത്. കദീമിന്റെ പേരിലും ഇതേ കുറ്റം ചാർത്തിയിട്ടുണ്ട്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

8 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

23 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

38 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago