social issues

ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേട്ടം(7- 4), തകർന്നത് സി.പി.എം

ഉപതിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ നേട്ടം ഉണ്ടാക്കിയത് ബിജെപി. 6 സംസ്ഥാനങ്ങളിലായി 7 സീറ്റുകളിലാണ്‌ ഉപ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 4 സീറ്റുകൾ ബിജെപി നേടി. നിലവിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 7ൽ 3 സീറ്റുകളേ ബിജെപിക്ക് സിറ്റിങ്ങ് സീറ്റായി ഉണ്ടായിരുന്നുള്ളു. എന്നാൽ ത്രിപുരയിൽ സി.പി.എമ്മിന്റെ സിറ്റിങ്ങ് സീറ്റ് ഒരെണ്ണം ബിജെപി പിടിച്ചെടുത്ത് മൊത്തം സീറ്റുകൾ 4 എണ്ണം ആക്കുകയായിരുന്നു

ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, കേരളത്തിലെ പുതുപ്പള്ളി, ബംഗാളിലെ ധൂപ്ഗുരി, ജാർഖണ്ഡിലെ ദുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ എന്നീ സ്ഥലങ്ങളിലാണ്‌ തിരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ 2 ഇടത്തും ഇന്ത്യാ സഖ്യത്തിനു കീഴിൽ സി പി എം ആണ്‌ സ്ഥനാർഥികളേ നിർത്തിയത്. കോൺഗ്രസ് ഈ 2ഇടത്തും സി പി എമ്മിനു പിന്തുണച്ചു. എന്നാൽ ത്രിപുരയിലെ 2 ഇടത്തും ഇന്ത്യാ സഖ്യവും സി.പി.എമ്മും തോല്ക്കുകയായിരുന്നു. 2 ഇടത്തും ബിജെപിയാണ്‌ ജയിച്ചത്. നിലവിലെ സിറ്റിങ്ങ് സീറ്റായിരുന്ന ത്രിപുരയിലെ ബോക്സാനഗറിൽ സി.പി.എമ്മിനു കെട്ടിവയ്ച്ച് കാശും പോയി

കോൺഗ്രസ് ഒരിടത്താണ്‌ ജയിച്ചത്. കേരളത്തിലെ പുതുപ്പള്ളിയിൽ. പശ്ചിമ ബംഗാളിലും സി.പി.എം നിലംതൊടാതെ തോറ്റു. ബംഗാളിലേ ധുപ്ഗുരിയിൽ സി.പി.എം 3മത് സ്ഥാനത്ത് വരികയായിരുന്നു. ഇവിടെ ബിജെപിയാണ്‌ ജയിച്ചത്. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ഓൾ ജാർഖണ്ഢ് സ്റ്റുഡന്റ് യൂണ്യൻ ജയിച്ചു.ഉത്തർപ്രദേശില ഘോസിയിൽ സമാജ്വാദി പാർട്ടിയും ജയിച്ചു

ഉപതിരഞ്ഞെടുപ്പിൽ 4 ഇടത്തായിരുന്നു സി പി എം മൽസരിച്ചത്. 4ഇടത്തും നിലംതൊടാതെ വൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ബംഗാളിലും ത്രിപുരയിലും ഇന്ത്യാ സഖ്യം പിന്തുണ ഉണ്ടായിട്ടും സി പി എമ്മിനു പിടിച്ച് നില്ക്കാൻ ആയില്ല. സി.പി.എം മൽസരിച്ച 4 സീറ്റിൽ 3 ഇടത്ത് അവരെ ബിജെപിയും ഒരിടത്ത് കോൺഗ്രസും ആണ്‌ തോപ്പിച്ചത്

ഈ വർഷം അവസാനം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്‌ക്കെതിരായ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രധാന പരീക്ഷണ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പുകൾ

 

Karma News Editorial

Recent Posts

അക്ഷയതൃതീയയിൽ രാംലല്ലക്കായി പൂനെയിൽ നിന്നും 11000 ഹാപ്പ്സ് മാമ്പഴങ്ങൾ

അക്ഷയ ത്രിതീയ ദിനത്തിൽ ഫലസമൃദ്ധിയോടെ അയോധ്യയിലെ ബാലക രാമൻ രാംലല്ലക്കായി പൂനെയിൽ നിന്നും എത്തിയത് 11000 മാമ്പഴങ്ങൾ. ആരാധനക്ക് ശേഷം…

3 mins ago

ഇന്തോനേഷ്യയിൽ ദുരന്തം വിതച്ച് മിന്നൽ പ്രളയം, 37 മരണം, നിരവധിപേരെ കാണാനില്ല

കനത്ത മഴയിൽ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 37 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ…

23 mins ago

കാര്‍ നിയന്ത്രണം അപകടം, നടി പവിത്ര ജയറാം അന്തരിച്ചു

കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. ഷൂട്ട് കഴിഞ്ഞ്…

44 mins ago

മാദ്ധ്യമ പ്രവർത്തകയുടെ വീട് അടിച്ചു തകർത്ത് ഗുണ്ടകൾ, സംഭവം ആലുവയിൽ, 4 പേർ അറസ്റ്റിൽ

എറണാകുളം : മാദ്ധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത സംഭവത്തിൽ നാല് പേർ പിടിയിൽ. ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ജ്യോതിഷ്, രഞ്ജിത്ത്,…

52 mins ago

പൊന്നാനിയില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടം; കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടത്തിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരുടെ മൃതദേഹമാണ്…

1 hour ago

കോപ്പിയടിച്ച സ്ക്രിപ്റ്റ് കൊണ്ട് സിനിമയുണ്ടാക്കി പ്രേക്ഷകരെ കബളിപ്പിച്ചിട്ട് ഞെളിഞ്ഞ് നടക്കുന്നവൾ, ത്ഫൂ, ശാന്തി മായദേവിക്കെതിരെ അഡ്വ. സം​ഗീത ലക്ഷ്മണ

നടിയും തിരക്കഥാകൃത്തുമായ അഡ്വ.ശാന്തി മായദേവിക്കെതിരെ അഡ്വ. സം​ഗീത ലക്ഷ്മണ രം​ഗത്ത്. അഭിഭാഷകവൃത്തിയിൽ നിൽക്കുമ്പോൾ സിനിമയിൽ പണിയെടുക്കാൻ പോകുന്നതിന് മുൻപ് ബാർ…

2 hours ago