മലപ്പുറത്ത് ട്രെയിനിൽ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിഎ വിദ്യാർഥിനി മരിച്ചു. ചെങ്ങര ചന്ദനത്തിൽ രാജുവിൻ്റെ ഏക മകൾ ചന്ദന ആണ് മരിച്ചത്. 18 വയസായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് 17ാം തീയതിയാണ് അപകടം സംഭവിച്ചത്.
ചെന്നൈയിൽ വിദ്യാർഥിനിയായ ചന്ദന വിഷു അവധിക്കു നാട്ടിലെത്തി തിരിച്ചു പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ നിന്നു ചെന്നൈയിലേക്കു ടിക്കറ്റെടുത്ത ട്രെയിനിനു പകരം മറ്റൊരു ട്രെയിനിൽ മാറിക്കയറുകയും ചെയ്തു. ട്രെയിൻ ചലിച്ചു തുടങ്ങിയ ശേഷമാണ് ട്രെയിൻ മാറിയ വിവരം അറിഞ്ഞത്.
ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണു പരിക്കേറ്റ് തൃശൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മാതാവ്: അമ്പിളി (അധ്യാപിക, കാരക്കുന്ന് ജിഎച്ച്എസ്എസ് കാരക്കുന്ന്). സത്യസായി സേവ സംഘടന ജില്ല പ്രസിഡൻ്റ് ആണ് രാജു.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…