topnews

കാനഡ നാണംകെട്ടു, ഖലിസ്ഥാനികളേ തുരത്തിയിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതിയെന്ന് ഇന്ത്യ

ഖലിസ്ഥാനികൾക്ക് സുഖവാസം നല്കുന്നതിനു മോദി വഴക്ക് പറഞ്ഞപ്പോൾ കാനഡ പിണങ്ങി. ഇന്ത്യയുമായുള്ള വ്യാപാര ചർച്ച നിർത്തി വയ്ച്ച് കാനഡ. കാനഡയ്ക്ക് ആവശ്യം എങ്കിൽ വന്നാൽ മതി എന്നും നിലപാടിൽ വിട്ടു വീഴ്ച്ച ഇല്ലെന്നും ദില്ലിയുടെ നിലപാടും. ഇന്ത്യക്കെതിരായ ഖലിസ്ഥാനികളേ തീറ്റിപോറ്റുന്ന കാനഡക്ക് ജി 20യിൽ ശകാര വർഷം നടത്തിയതിനാണിപ്പോൾ കാനഡ പിണങ്ങിയത്.

കാനഡ കഴിഞ്ഞ കുറച്ച് വർഷമായി ഇന്ത്യക്ക് പല തലവേദയും ഉണ്ടാക്കുകയായിരുന്നു. പൗരത്വ സമരത്തിലും, കർഷക സമരത്തിലും ഇന്ത്യയുടെ ആഭ്യന്തിര വിഷയത്തിൽ ഇടപെട്ട് കാനഡ സർക്കാർ തന്നെ വിമർശനം നടത്തി. അന്നേ നരേന്ദ്ര മോദി നോട്ടം ഇട്ട് വയ്ച്ചതായിരുന്നു കാനഡ പ്രധാനമന്ത്രിയേ. ദില്ലിയിൽ ജി 20ക്ക് വന്നപ്പോൾ തന്റെ എല്ലാ പിണക്കവും കാനഡ പ്രധാനമന്ത്രിയോടും സംഘത്തോടും അത് നരേന്ദ്ര മോദി പ്രകടമാക്കി. എല്ലാ ലോക രാജ്യങ്ങളുമായും മോദി ഉഭയകക്ഷി ചർച്ച നടത്തിയപ്പോൾ കാനഡ പ്രധാനമന്ത്രിയേ മാറ്റി നിർത്തി. ജി 20യിലെ ഉഭയ കക്ഷി ചർച്ചയിൽ നിന്നും പുറത്താകുക എന്ന് പറഞ്ഞാൽ ആഗോള സൗഹൃദ പട്ടികയിൽ നിന്നും പുറത്തായി എന്നു തന്നെയാണ്‌. അവിടെയും നരേന്ദ്ര മോദി അരിശം തീർത്തില്ല.

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി അനൗദ്യോഗികമായ ഒരു ഹ്വസ്വ കൂടിക്കാഴ്ച്ച നടത്തി. അപ്പോൾ കാനഡ എന്തുകൊണ്ട് ഇന്ത്യക്കെതിരെ നിലകൊള്ളുന്നു എന്ന് മോദി ചോദിച്ചു. ഖലിസ്ഥാൻ തീവ്രവാദികൾ കാനഡയിലെ ഞങ്ങളുടെ എംബസി തകർത്തു, ഹിന്ദു ക്ഷേത്രങ്ങൾ തകർത്തു, ഇന്ത്യൻ ഉദ്യോഗസ്ഥരേ ആക്രമിച്ചു, ഇന്ത്യക്കെതിരെ പ്രകടനവും കലാപ ആഹ്വാനവും കാനഡയിൽ നടന്നു ഇതൊക്കെ എങ്ങിനെ അനുവദിക്കുന്നു എന്ന് നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാൽ കാനഡ അഭിപ്രായ സ്വാതന്ത്ര്യം ജനങ്ങൾക്ക് നല്കുന്നു എന്നും അത് തടയില്ലെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറയുകയായിരുന്നു. ഇതായിരുന്നു നരേന്ദ്ര മോദിയേ ചൊടിപ്പിച്ചത്. തുടർന്ന് നരേന്ദ്ര മോദി വിമർശിക്കുകയും കാനഡയേ ശാസിക്കുകയും ആയിരുന്നു. കാനഡ അപക്വമായി പെരുമാറി എന്നു പൊലും പിന്നീട് വിവരങ്ങൾ പുറത്ത് വന്നു.

ജി 20യിൽ നല്ല വഴക്കും വാങ്ങി നാണം കെട്ട് പോയ കാനഡക്ക് അവിടെയും തീർന്നില്ല. 4 ദിവസം വിമാനം കേടായി ദില്ലിയിൽ കാനഡ ഭരണാധികാരികൾ കുടുങ്ങിയത് മറ്റൊരു നാണക്കേടായി. ഇത്ര ദിവസം ദില്ലിയിൽ കാനഡ കുടുങ്ങി കിടന്നതും പോകാൻ ആകാതെ വന്നതും ഒക്കെ തിരിച്ചടിയായി

ഇപ്പോൾ കാനഡ ജി 20യുടെ കയിപ്പേറിയ അനുഭവം അയവിറക്കുന്നത് വ്യാപാര ചർച്ചകൾ മുടക്കി കൊണ്ടാണ്‌. ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ കനേഡിയൻ പ്രധാനമന്ത്രിയെ ശകാരിച്ചതിന് തൊട്ടുപിന്നാലെ, കനേഡിയൻ വ്യാപാര മന്ത്രി മേരി എൻജി ഒക്ടോബറിൽ ഇന്ത്യയിലേക്കുള്ള ഒരു വ്യാപാര ദൗത്യം മാറ്റിവയ്ക്കുകയാണെന്ന് കാനഡ അറിയിച്ചു.ഈ സമയത്ത്, ഞങ്ങൾ ഇന്ത്യയിലേക്കുള്ള വരാനിരിക്കുന്ന വ്യാപാര ദൗത്യം മാറ്റിവയ്ക്കുകയാണ്,” കാരണം പറയാതെ മന്ത്രിയുടെ വക്താവ് ശാന്തി കോസെന്റിനോ പറഞ്ഞു.അതായത് ഇനി ഇന്ത്യയിലേക്ക് വരാൻ പോലും കാനഡക്ക് ചമ്മലും മടിയും ഒക്കെയാണ്‌.

ലോകത്ത് പാക്കിസ്ഥാൻ ഒഴികെ മറ്റ് ഒരു രാജ്യവും കാണിക്കാത്ത പരിപാടികളാണ്‌ കാനഡ ഇന്ത്യക്കെതിരെ ചെയ്തത്. നമ്മുടെ നയതന്ത്ര ഓഫീസ് ആക്രമിക്കുക, ഇന്ത്യൻ പതാകയും മറ്റും കത്തിക്കുക, ഉദ്യോഗസ്ഥരെ ആക്രമിക്കുക, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച് പഞ്ചാബ് പ്രത്യേക രാജ്യമാക്കാൻ രംഗത്ത് വരിക. ഖലിസ്ഥാനികൾ ഹിന്ദു ക്ഷേത്രം തകർക്കുക..ഇതെല്ലാം ചെയ്തപ്പോൾ കാനഡ വേദനിപ്പിച്ചത് ഇന്ത്യയേ ആണ്‌. ലോകത്ത് മറ്റൊരു രാജ്യത്തും ഇത് അനുവദിക്കില്ല

ഇതിനെല്ലാം ലോക നേതാക്കളേ സാക്ഷിയാക്കി കാനഡ പ്രധാനമന്ത്രിക്ക് ഇന്ത്യ ജി 20യിൽ ചുട്ട അടി നല്കുകയായിരുന്നു. ജി 20 ഉച്ചകോടിക്കിടെ നിരവധി ലോക നേതാക്കളുമായി ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അവഗണിച്ചു, അഞ്ച് ദിവസം മുമ്പ് ഒരു ഹ്രസ്വ, അനൗപചാരിക കൂടിക്കാഴ്ച മാത്രം അനുവദിച്ചു.ഈ കൂടികാഴ്ച്ചയിൽ മോദി കാനഡ പ്രധാനമന്ത്രിയെ സകാരിക്കുകയും ചെയ്തു.പഞ്ചാബിന് പുറത്ത് ഏറ്റവും കൂടുതൽ സിഖ് ജനസംഖ്യയുള്ളത് കാനഡയിലാണ്, ഇന്ത്യയെ പ്രകോപിപ്പിച്ച നിരവധി പ്രതിഷേധങ്ങളുടെ സ്ഥലമാണ് ഈ രാജ്യം.

ഇന്ത്യയുടെ നിലപാട് ഇതാണ്‌. കാനഡയിലെ ഒരു വിഭാഗം പഞ്ചാബികൾ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുകയും നയതന്ത്ര സ്ഥാപനങ്ങൾ നശിപ്പിക്കുകയും കാനഡയിലെ ഇന്ത്യൻ സമൂഹത്തെയും അവരുടെ ആരാധനാലയങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.കാനഡയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു.

Karma News Network

Recent Posts

തമിഴ്‌നാട്ടിൽ ഇല്ലാത്തത് നല്ല നേതൃത്വം, നന്നായി പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, നടൻ വിജയ്

തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…

19 mins ago

നിരന്തരം ഭീഷണി, കണ്ണൂരിൽ CPIM വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം

സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം.…

36 mins ago

വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ട് ദിവസങ്ങൾ, പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ കെഎസ്ഇബി, പൊലിഞ്ഞത് ഒരു ജീവൻ

തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…

50 mins ago

ഭർത്താവും കുഞ്ഞുങ്ങളുമായുള്ള ജീവിതമായിരുന്നു കാവ്യയുടെ ഉള്ളിൽ, ഞാനും കാവ്യയെ പോലെ ചിന്തിക്കുന്ന ആൾ- സാന്ദ്ര തോമസ്

ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്…

57 mins ago

സർക്കാർ ആശുപത്രയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമ ഷൂട്ടിംഗ്‌

കൊച്ചി : വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫഹദിന്റെ സിനിമയുടെ ചിത്രീകരണം. സംഭവത്തിൽ മനുഷ്യാവകാശ…

1 hour ago

വൈദികനെന്ന വ്യാജേന പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു, ; യുവാവ് അറസ്റ്റിൽ

കട്ടപ്പന: പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയിൽ ശ്രീരാജ്…

1 hour ago