entertainment

സഹോദരിയെ ആരെങ്കിലും ട്രോളുന്നത് സഹിക്കാന്‍ കഴിയില്ല- ജാന്‍വി

അന്തരിച്ച ശ്രീദേവിയുടെ മക്കളായ ജാന്‍വിയും ഖുഷിയും അഭിനയരംഗത്ത് കൂടുതല്‍ ശ്രദ്ധനേടുകയാണ്. 2018ല്‍ ഇറങ്ങിയ ധടക് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി സിനിമയില്‍ എത്തുന്നത്. നിരവധി ചിത്രങ്ങളാണ് ജാന്‍വിയെ തേടിയെത്തിയത്. ഗുഡ് ലക്ക് ജെറി, മിലി എന്നീ ചിത്രങ്ങളാണ് ജാന്‍വിയുടെതായി പുറത്ത് വരുവാനുള്ളത്.

ശ്രീദേവിയുടെ മരണത്തിന് ശേഷം വീട്ടിലെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് മൂത്ത മകളായ ജാന്‍വിയാണ്. അനുജത്തിയുടെ കാര്യങ്ങള്‍ എല്ലാം വളരെ ശ്രദ്ധയോടെ ജാന്‍വി നോക്കുന്നു. ജാന്‍വിയുടെ സഹോദരി ഖുഷിയും അഭിനയത്തിലേക്ക് കടക്കുകയാണ്. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ആര്‍ച്ചിലൂടെയാണ് ഖുഷിയും സിനിമയില്‍ എത്തുന്നത്.

സഹോദരിയുടെ അഭിനയരംഗത്തേക്കുള്ള വരവിനെ വളരെ സന്തോഷത്തോടെയാണ് ജാന്‍വി സ്വാഗതം ചെയ്തത്. ഖുഷി ചിത്രത്തിന്റെ ഓഡിഷന് പോകുന്നത് മുതല്‍ താന്‍ സഹോദരിക്ക് ഒപ്പം ഉണ്ടെന്നും വളരെ വലിയ ത്രില്ലിലാണെന്നും ജാന്‍വി പറയുന്നു. ഖുഷിക്ക് വളരെ നല്ല കഴിവുകളാണ് ഉള്ളത്. അവളുടെ സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് ഞാന്‍ ഒന്നു കണ്ടിരുന്നു. അവള്‍ വളരെ ആഗ്രഹിച്ച് ലഭിച്ച കാര്യമാണിത്. വലിയ കഠിനാധ്വാനമാണ് സിനിമയ്ക്കായി ഖുഷി നടത്തുന്നതെന്നും ജാന്‍വി പറയുന്നു.

സഹോദരിയെ ആരെങ്കിലും കളിയാക്കുന്നത് തനിക്ക് സഹിക്കുവാന്‍ കഴിയില്ല. ചിലര്‍ അവളെ ട്രോളുന്നത് കാണം അങ്ങനെ ചെയ്യുന്നവരോട് വലിയ വെറുപ്പ് തോനുമെന്നും. അവരെ താന്‍ വെറുതെവിടില്ലെന്നും ജാന്‍വി പറയുന്നു. സഹോദരിയെ എപ്പോള്‍ വേണമെങ്കിലും സഹായിക്കുവാന്‍ താന്‍ തയ്യാറാണെന്നും ജാന്‍വി പറയുന്നു.

Karma News Network

Recent Posts

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

25 mins ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

51 mins ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

1 hour ago

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

1 hour ago

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

2 hours ago

മരം വീണ് മുകളിലേക്ക് വീണു, വയോധിക മരിച്ചു, അഞ്ചുവയസ്സുകാരിക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…

2 hours ago