തൃശൂര്‍: അപവാദ പ്രചാരണങ്ങളുടെ പേരില്‍ മറുനാടന്‍ വീണ്ടും പണികിട്ടി.
ടി.എന്‍. പ്രതാപന് എം.പിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ‘മറുനാടന്‍ മലയാളി’ യു ട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ടി.എന്‍. പ്രതാപന് എം.പിയുടെ തൃശൂര്‍ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘പ്രവാസി കെയര്‍’ എന്ന ജീവകാരുണ്യ പദ്ധതിയുമായി സഹകരിക്കുന്ന ദുബൈയിലെ അല്‍-ക്യുസൈസിലെ പ്രവര്‍ത്തകര്‍ ‘അല്‍-മിക്വാദ്’ റസ്റ്ററന്റില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ അതിഥിയായി പങ്കെടുത്ത് എം.പി ഇടപഴകുന്നതിെന്റ വീഡിയോ കൃത്രിമം കാണിച്ച് ‘നാണമില്ലേ മിസ്റ്റര്‍ പ്രതാപന് ഇങ്ങനെ വേഷം കെട്ടാന്‍’ എന്ന തലക്കെട്ടോടെ വക്രീകരിച്ചും മദ്യപനായി ചിത്രീകരിച്ചും മറുനാടന്‍ മലയാളി പ്രദര്‍ശിപ്പിച്ചുവെന്നാണ് പരാതി.
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എം.പി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈമാസം 12നാണ് യുട്യൂബ് ചാനല്‍ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചത്
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…