kerala

ടി.എന്‍. പ്രതാപന്‍ എം.പിക്കെതിരെ അപവാദ പ്രചാരണം: ‘മറുനാടന്‍’ ഷാജന്‍ സ്​കറിയക്കെതിരെ കേസെടുത്തു

തൃശൂര്‍: അപവാദ പ്രചാരണങ്ങളുടെ പേരില്‍ മറുനാടന് വീണ്ടും പണികിട്ടി.
ടി.എന്‍. പ്രതാപന്‍ എം.പിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ‘മറുനാടന്‍ മലയാളി’ യു ട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്​കറിയക്കെതിരെ പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്​തു.

ടി.എന്‍. പ്രതാപന്‍ എം.പിയുടെ തൃശൂര്‍ ഓഫീസിന്​ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘പ്രവാസി കെയര്‍’ എന്ന ജീവകാരുണ്യ പദ്ധതിയുമായി സഹകരിക്കുന്ന ദുബൈയിലെ അല്‍-ക്യുസൈസിലെ പ്രവര്‍ത്തകര്‍ ‘അല്‍-മിക്വാദ്​’ റസ്​റ്ററന്‍റില്‍ സംഘടിപ്പിച്ച കൂട്ടായ്​മയില്‍ അതിഥിയായി പ​ങ്കെടുത്ത്​ എം.പി ഇടപഴകുന്നതി​െന്‍റ വീഡിയോ കൃത്രിമം കാണിച്ച്‌​ ‘നാണമില്ലേ മിസ്​റ്റര്‍ പ്രതാപന്‍ ഇങ്ങനെ വേഷം കെട്ടാന്‍’ എന്ന തലക്കെ​ട്ടോടെ വക്രീകരിച്ചും മദ്യപനായി ചിത്രീകരിച്ചും മറുനാടന്‍ മലയാളി പ്രദര്‍ശിപ്പിച്ചുവെന്നാണ്​ പരാതി.

മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എം.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള തൃശൂര്‍ വെസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിലാണ്​ കേസ് രജിസ്​റ്റര്‍ ചെയ്​തത്​. ഈമാസം 12നാണ്​ യുട്യൂബ്​ ചാനല്‍ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചത്​

Karma News Network

Recent Posts

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

9 mins ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

10 mins ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

35 mins ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

1 hour ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

2 hours ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

2 hours ago