ഹൈദരബാദ് ഡോക്ടറുടെ ബലാത്സംഗ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് സല്മാന് ഖാന്, അക്ഷയ് കുമാര്‍ എന്നിവരടക്കം 38 ചലച്ചിത്ര താരങ്ങള്‍ക്കെതിരെ കേസ്. മരിച്ച പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനാണ് ഇപ്പോള്‍ താരങ്ങള്‍ക്കെതിരെ കേസ് വന്നിരിക്കുന്നത്. ഇന്ത്യയിലെ നിയമം അനുസരിച്ച് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ യാതൊരു വിവരവും പങ്കുവെയ്ക്കുവന്‍ പാടുള്ളതല്ല.
2019ല്‍ ഹൈദരാബാദില്‍ രാത്രി സ്കൂട്ടറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയിലായി പോയ യുവതിയെ സഹായിക്കാമെന്ന വ്യജേന അടുത്തുകൂടുകയും നാലംഗ സംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയുമാണുണ്ടായത്. ബലാത്സംഗം ചെയ്തതിന് ശേഷം മൃഗഡോക്ടറായിരുന്ന യുവതിയുടെ ജീവനോടെ കത്തിക്കുകയും ചെയ്തതാണ് കേസ്.
ഗൗരവ് ഗുലാട്ടിയെന്ന അഭിഭാഷകന് നല്കിയ പരാതിയെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ കോസ് എടുത്തത്. ഡല്‍ഹിയിലെ സബ്സി മണ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയതിനോടൊപ്പം തന്നെ ഡല്‍ഹിയിലെ തന്നെ തീസ് ഹസാരി കോടതിയിലും ഇത് സംബന്ധിച്ച ഒരു പെറ്റീഷനും ഗൗരവ് ഗുലാട്ടി ഫയല്‍ ചെയ്തിട്ടുണ്ട്.
സല്മാന് ഖാനെയും അക്ഷയ് കുമാറിനെയും കൂടാതെ അനുപം ഖേര്‍, ഫര്ഹാന് അക്തര്‍, അജയ് ദേവ്ഗണ്, മഹാരാജ രവി തേജ, രാകുല്‍ പ്രീത് സിംഗ്, അല്ലു സിരീഷ്, ചാര്‍മ്മി കൗര്‍ എന്നിവര്‍ക്കെതിരെയും അഭിഭാഷകന് പരാതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…