kerala

കള്ളക്കേസില്‍ കുടുക്കി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ആലപ്പുഴ. 2017ല്‍ കള്ളക്കേസില്‍കുടുക്കി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പോലീസുകാര്‍ക്കെതിരെ കേസ്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്. ഹരിപ്പാട് സ്വദേശിയായ അരുണിനെ 2017ലാണ് പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായത്. യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയ ദിവസം ബാങ്ക് ഉദ്യോഗസ്ഥനായ അരുണ്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ബസിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് പോലീസ് പിടിച്ചത്.

തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അന്ന് സിഐ ആയിരുന്ന ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃക്ഷണത്തില്‍ പിടിച്ച് ഞെരിക്കുകയും ചെയ്തുവെന്ന് അരുണ്‍ പരാതിയില്‍ പറയുന്നു. മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ കുനിച്ച് നിര്‍ത്തി ഇടിക്കുകയും നടുവിന് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ അരുണ്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് അരുണ്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. അരുണിന്റെ മൊഴി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുക്കുവാന്‍ നിര്‍ദേശിക്കുകമയായിരുന്നു. ഇത് അനുസരിച്ചാണ് ഹരിപ്പാട് പോലീസ് കേസ് എടുത്തത്.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

5 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

12 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

27 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

41 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago