topnews

പ്രധാനമന്ത്രിയുടെ സുരക്ഷ പദ്ധതി ചോർന്ന സംഭവത്തിൽ കേസെടുത്ത് പോലീസ്

തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷ പദ്ധതി ചോര്‍ന്നതില്‍ പോലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. അതേസമയം ആരെയും പ്രതിചേര്‍ത്തിട്ടില്ല. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണവും ഉദ്യോഗസ്ഥ വിന്യാസവും വിശദീകരിച്ച് പോലീസ് ഇന്റലിജന്‍സ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയില്‍ എസ്പിജി അടക്കമുള്ള കേന്ദ്ര ഏജനില്‍സികള്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ പുനക്രമീകരിക്കുകയായിരുന്നു.

സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പ്രധാനമന്ത്രി പോകുന്ന വഴികള്‍, വിശ്രമിക്കുന്ന സ്ഥലങ്ങള്‍, ഭക്ഷണം പരിശോധിക്കുവാന്‍ ചുമതലപ്പെടുത്തിയവര്‍ അടക്കമുള്ളവരുടെ വിവരമാണ് ചോര്‍ന്നത്. പ്രധാനമന്ത്രിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന കത്തിലെ വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതയില്‍ എസ്പിറാങ്കിലുള്ള ഉദ്യോഗസ്ഥനാണ് റിപ്പോര്‍ട്ട് കൈമാറിയത്.

ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നതോടെയാണ് റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന് പുറത്തുവന്നത്. തുടര്‍ന്ന് സുരക്ഷാ പദ്ധതി സന്ദേശം വാട്‌സാപ് വഴി പുറത്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി നീരിക്ഷണത്തിലാക്കി. ഒരു ഡിവൈഎസ്പിയുടെ ഓഫീസിലെ സിവില്‍ പോലീസ് ഓഫിസറാണ് വാട്‌സാപ് വഴി വിതരണം ചെയ്തതെന്നാണ് വിവരം. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

Karma News Network

Recent Posts

സുരേഷ് ഗോപി മുഖ്യമന്ത്രി ആകണം, കേരളത്തിനു ഏക രക്ഷ, യൂത്ത് കോൺഗ്രസ് നേതാവടക്കം പറയുന്നു

കൊച്ചി : സുരേഷ് ഗോപി ഹെൽപ്പിംഗ് കമ്മറ്റിക്ക് രൂപം കൊടുത്ത് കലൂരിലെ ഒരു കൂട്ടം യുവാക്കൾ. ബിനു രവീന്ദ്രൻ എന്ന…

52 seconds ago

അസുഖം എന്തുമാകട്ടെ, 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ, മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം

മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനത്തിന് രാജ്യത്തിൻറെ കയ്യടി. 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ. കേന്ദ്ര…

3 mins ago

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

43 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

54 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago