topnews

ഗര്‍ഭിണിയെ വയറ് കീറി കൊലപ്പെടുത്തിയ കേസ്; ബൈഡനെത്തും മുന്‍പ് ലിസ മോണ്ട് ഗോമറിയുടെ വധശിക്ഷ നടപ്പാക്കും

ഗര്‍ഭിണിയെ ക്രൂരമായി കൊന്ന് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത കേസില്‍ ലിസ മോണ്ട് ഗോമറിയുടെ വധശിക്ഷ ഉടന്‍ നടത്തിയേക്കും. ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് ലിസ മോണ്ട് ഗോമറിയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് സൂചന. ജയില്‍ വകുപ്പ് തീരുമാനിച്ചത് പ്രകാരം ജനുവരി പന്ത്രണ്ടിന് വധശിക്ഷ നടപ്പാക്കാമെന്നാണ് യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി വിധി.

വധശിക്ഷയെ എതിര്‍ക്കുന്നയാളാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. അതുകൊണ്ട് തന്നെയാണ് ബൈഡന്‍ അധികാരത്തിലേറുന്ന ജനുവരി ഇരുപതിന് മുന്‍പ് ലിസ മോണ്ട് ഗോമറിയുടെ വധശിക്ഷ നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ലിസയുടെ വധശിക്ഷ നേരത്തേ ഡിസംബറില്‍ നിന്ന് മാറ്റിയ കീഴ്‌ക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗ ജഡ്ജ് പാനല്‍ വിധിച്ചു. ശിക്ഷ നടപ്പിലാവുകയാണെങ്കില്‍ എഴുപത് വര്‍ഷത്തിനിടെ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന വനിതയാകും മുപ്പത്തിയാറുകാരിയായ ലിസ.

2004 ഡിസംബറിലാണ് ഇരുപത്തിമൂന്നുകാരിയായ ബോബി ജോ സ്റ്റിന്നെറ്റിനെ ലിസ മോണ്ട്‌ഗോമറി കൊലപ്പെടുത്തിയത്. കാന്‍സസിലെ വീട്ടില്‍നിന്ന് പട്ടിക്കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന മിസൂറിയിലെ ബോബിയുടെ വീട്ടിലെത്തിയാണ് ലിസ മോണ്ട് ഗോമറി കൊല നടത്തിയത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ബോബിയുടെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസംമുട്ടിച്ച് അബോധാവസ്ഥയിലാക്കി. അടുക്കളയില്‍നിന്ന് കത്തിയെടുത്ത് വയര്‍ പിളര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്ത് കടന്നുകളയുകയായിരുന്നു.

Karma News Editorial

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

8 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

9 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

25 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

49 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

49 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago