national

ബിരിയാണി കടകളിൽ പൂച്ചകളെ ചാക്കിൽ കെട്ടി എത്തിക്കുന്നു,  15 ലധികം പൂച്ചകളെ കണ്ടെത്തി, ജാഗ്രത വേണം

ചെന്നൈ : പൂച്ചകളെ പിടികൂടി ചാക്കിലാക്കി ബിരിയാണി കടകൾക്ക് നൽകുന്നതായി വിവരം. ചെന്നെയിലെ മൃഗസ്നേഹിയായ ജോഷ്വയാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. ചെന്നൈ എഗ്മോറിലെ കിൽപോക്ക് മേഖലയിലാണ് ഇത്തരമൊരു സംഭവം നടന്നതായി വെളിപ്പെടുത്തൽ ഉണ്ടായത്.

പൂച്ചകളെ വഴിയോരത്ത് പ്രവർത്തിക്കുന്ന ബിരിയാണി കടകളിലേക്കും ഹോട്ടലുകളിലുകളിലേക്കുമാണ് എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി തവണ ഇത്തരം സംഭവങ്ങൾക്ക് ദൃക്സാക്ഷിയായിട്ടുണ്ട്. ഒരു തവണ സം​ഘത്തെ പിന്തുടർന്നപ്പോൾ അവർ തന്നെ തള്ളിയിട്ട് വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ 15 ലധികം പൂച്ചകളെ ഒരു ചാക്കിനുള്ളിൽ നിറച്ച നിലയിൽ കണ്ടെത്തിയതായും, ജോഷ്വ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസും മൃഗസംരക്ഷണ വകുപ്പും ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

35 mins ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

1 hour ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

2 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

2 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

3 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

3 hours ago