Premium

ഹിന്ദു വിവാഹം വെറും പാട്ടും കൂത്തും അല്ല, അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല, സുപ്രീം കോടതി

ആചാരാനുഷ്ട്ങ്ങളില്ലാതെ വെറും ഭക്ഷണം മാത്രമാണ് ഹിന്ദു വിവാഹങ്ങളാണെന്നു കരുതിയാൽ തെറ്റി ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്. കൃത്യമായ ആചാര അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല എന്ന് . സുപ്രീം കോടതി നിരീക്ഷണം. ഹിന്ദു വിവാഹമെന്നത് പവിത്രമായ സംസ്കാരമാണ്. ഭാരതീയ സമൂഹം ഉയർന്ന മൂല്യം നൽകുന്ന മഹനീയ കർമ്മമാണിത്. പാട്ടും നൃത്തവും ഭക്ഷണവുമാണ്ഹിന്ദു വിവാഹം എന്ന് കരുതരുത് എന്നും ജസ്റ്റിസ് ബി.വി.നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹുവും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം, വിവാഹം നടക്കുന്നില്ലെങ്കിൽ അതിനുള്ള നിയമസാധുത ഇല്ലാതാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് പൈലറ്റുമാരുടെ വിവാഹ മോചന ഹർജി പരി​ഗണിക്കവെയാണ് കോടതിയുടെ സുപ്രധാന പരാമർശം ഉണ്ടായത്. സാധുവായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു പ്രസ്തുത വിവാഹം നടന്നത്.

പവിത്രമായ വിവാഹത്തെ ഒരു വാണിജ്യ ഇടപാടിക്കാക്കി മാറ്റുന്നതിനോട് കോടതിക്ക് യോജിക്കാൻ കഴിയില്ല. വിവാഹം എന്നത് സ്ത്രീധനവും സമ്മാനങ്ങളും ആവശ്യപ്പെടാനും കൈമാറാനുമുള്ള അവസരമായി കാണാനും പാടില്ല. കുടുംബ സങ്കൽപ്പത്തിന്റെ അടിസ്ഥാന ഘടകമാണ് ഇത്. ഹിന്ദു വിവാഹം സന്താനോൽപാദനത്തിനുള്ള സാഹചര്യങ്ങളൊരുക്കുകയും കുടുംബത്തെ ഏകീകരിക്കുകയും ചെയ്യുന്നവെന്നും കോടതി നിരീക്ഷിച്ചു. ഋഗ്വേദമനുസരിച്ച് ‘സപ്തപദി’ (വരനും വധുവും ചേർന്ന് അഗ്നിക്ക് വലംവെക്കുക) പോലുള്ള ചടങ്ങുകൾ ഇല്ലാതെ ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഏപ്രിൽ 19 ന് കോടതി വ്യക്തമാക്കി.1955 മെയ് 18 ന് നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം, ഹിന്ദു വിവാഹവുമായി ബന്ധപ്പെട്ട നിയമം ക്രോഡീകരിച്ചിട്ടുണ്ട്. കക്ഷികൾ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ചുള്ള ചടങ്ങുകൾക്ക് പൂർത്തിയാക്കിയില്ലെങ്കിൽ, ആ വിവാഹം ഹിന്ദു വിവാഹമായി കണക്കാക്കില്ലെന്നും ബെഞ്ച് പറഞ്ഞു.

”വിവാഹം എന്നത് വാണിജ്യപരമായ ഇടപാടല്ല. സമൂഹത്തിന് അടിത്തറപാകുന്ന കുടുംബം എന്ന ഘടനയിലേക്ക് യുവാവും യുവതിയും കടക്കുന്ന നിമിഷത്തെ ആഘോഷിക്കുന്നതാണ്. ഹിന്ദു വിവാഹം കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സാഹോദര്യം ദൃഢമാക്കുകയും ചെയ്യുന്നു. എല്ലാത്തിനുപരി വിവാഹ പവിത്രമാണ്, കാരണം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആജീവനന്തകാല പരസ്പര ബന്ധത്തിന് അത് മാന്യതയും ഐക്യവും നല്‍കുന്നു. പ്രത്യേകിച്ചും ആചാരങ്ങളും ചടങ്ങുകളും നടത്തുമ്പോള്‍ വ്യക്തിക്ക് നിര്‍വൃതി നല്‍കുന്ന ഒരു സംഭവമായി ഇത് കണക്കാക്കപ്പെടുന്നു”, കോടതി നിരീക്ഷിച്ചു.

അനിയോജ്യമായ ചടങ്ങുകള്‍ നടത്താത്ത പക്ഷം ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് 7(1) പ്രകാരം അതിന് പൂര്‍ണതയില്ല. സെക്ഷന്‍ ഏഴിന്റെ രണ്ടാം ഉപവകുപ്പ് പ്രകാരം, സപ്തദി ചടങ്ങുകള്‍ പ്രകാരമാണ് വിവാഹം നടത്തുന്നതെങ്കില്‍ വരനും വധുവും അഗ്നിക്ക് ചുറ്റും ഏഴ് തവണ നടന്നാല്‍ മാത്രമേ വിവാഹം പൂര്‍ത്തിയാകുള്ളു എന്നാണ്. അതിനാല്‍ നിര്‍ദേശിച്ചിട്ടുള്ള ആചാരങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ ഹിന്ദു വിവാഹങ്ങള്‍ പൂര്‍ത്തിയായതായി കണക്കാക്കാന്‍ സാധിക്കുള്ളു”, കോടതി വ്യക്തമാക്കി.

ബിഹാറിലെ മുസാഫര്‍പൂരിലെ കോടതിയില്‍നിന്ന് വിവാഹമോചന ഹര്‍ജി ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ, പൈലറ്റുമാരായ ഈ ദമ്പതികള്‍ ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം കേസ് പിന്‍വലിക്കാന്‍ സംയുക്ത അപേക്ഷ നല്‍കി. 2021 മാര്‍ച്ച് ഏഴിന് വിവാഹം നിശ്ചയം കഴിഞ്ഞ ഇവര്‍, 2021 ജൂലൈ 7-ന് തങ്ങളുടെ വിവാഹം കഴിഞ്ഞതായി അവകാശപ്പെട്ടു. 2017-ലെ ഉത്തര്‍പ്രദേശ് വിവാഹ രജിസ്‌ട്രേഷന്‍ നിയമപ്രകാരമുള്ള രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.

എന്നാല്‍, ഇവരുടെ കുടുംബങ്ങള്‍ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താനായി നിശ്ചയിച്ചിരുന്നത് 2022 ഒക്ടോബര്‍ 25-നാണ്. ഇതിനിടയില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ഇവര്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ‘ഒരു ഹിന്ദു വിവാഹം ബാധകമായ ആചാരങ്ങളോ സപ്തപദി പോലുള്ള ചടങ്ങുകളോ അനുസരിച്ചുള്ളതല്ലെങ്കില്‍, ആ വിവാഹം ഹിന്ദു വിവാഹമായി കണക്കാക്കില്ലെന്ന് ബെഞ്ച് ഉത്തരവിട്ടു.

അതേസമയം, 1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിക്കുന്നതെങ്കില്‍, ഏതൊരു സ്ത്രീക്കും പുരുഷനും ഭാര്യ-ഭഭര്‍ത്താവ് പദവി ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ക്കനുസൃതമായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് ഹിന്ദു വിവാഹത്തിന് തെളിവാകില്ല എന്നും ബെഞ്ച് വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷനും വിസയ്ക്കും വേണ്ടി മാത്രമുള്ള ഔപചാരിക വിവാഹ രീതി ഒഴിവാക്കണമെന്ന് ബെഞ്ച് പറഞ്ഞു. ഇരുവരുടെയും വിവാഹം സാധുവാകില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ഇരുവരും പരസ്പരം നല്‍കിയ മൂന്ന് കേസുകളും റദ്ദാക്കി.

Karma News Network

Recent Posts

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

3 mins ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

45 mins ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

1 hour ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

2 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

2 hours ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

3 hours ago