topnews

ഫീഡ്ബാക്ക് യൂണിറ്റിൽ അഴിമതി; സിസോദിയക്കെതിരെ പുതിയ കേസെടുത്ത് സിബിഐ

ന്യൂഡല്‍ഹി. മനീഷ് സിസോദിയയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ അഴിമതി ആരോപിച്ചാണ് പുതിയ കേസ്. അഴിമതി നിരോധന നിയമപ്രകാരം സിസോദിയ്‌ക്കെതിരെ കേസ് എടുക്കുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐയ്ക്ക് അനുമതി നല്‍കിയിരുന്നു. 2015ലാണ് അഴിമതി തടയുവാന്‍ ലക്ഷ്യമിട്ട് എഎപി സര്‍ക്കാര്‍ ഫീഡ്ബാക്ക് യൂണിറ്റ് ആരംഭിക്കുന്നത്.

ഫീഡ്ബാക്ക് യൂണിറ്റിന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സിസോദിയയ്‌ക്കെതിരെ ഉയരുന്ന ആരോപണം. രാഷ്ട്രീയ നേട്ടത്തിനായിട്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും സിബിഐ വ്യക്തമാക്കുന്നു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് നിയമനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നി കുറ്റങ്ങളാണ് സിസോദിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ഇതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രംഗത്തെത്തി. സിസോദിയയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് കേജ്രിവാള്‍ പറയുന്നു. സിസോദിയയ്‌ക്കെതിരെ വ്യാജ കേസുകള്‍ ചുമത്തി കൂടുതല്‍ കാലം കസ്റ്റഡിയില്‍ വെക്കുവനാണ് അവരുടെ ലക്ഷ്യം. മദ്യനയക്കേസില്‍ സിസോദിയ ഫെബ്രുവരി 26നാണ് അറസ്റ്റിലായത്.

Karma News Network

Recent Posts

ഇന്ത്യൻ ടീമിനെ കാണാൻ ഒത്തുകൂടി, തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി

ലോകകപ്പ് വിജയിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും…

6 mins ago

അമീബിക് മസ്തിഷ്കജ്വരം : ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി എത്തിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന…

37 mins ago

ആഫ്രിക്കൻ പന്നിപ്പനി, തൃശൂരിൽ 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…

58 mins ago

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

1 hour ago

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

2 hours ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

2 hours ago