topnews

കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രം

ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാര്‍ഗരേഖ.

ഓരോ വാക്‌സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്‌സിന്‍ കുത്തിവെക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമേ കേന്ദ്രത്തിലുണ്ടാകാന്‍ പാടുള്ളൂവെന്നും മാര്‍?ഗരേഖയില്‍ പറയുന്നു. മൂന്നു മുറികളിലായിട്ടാണ് വാക്‌സിന്‍ കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്‌സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.

അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്യുണിറ്റി ഹാളുകള്‍ക്ക് പുറമെ താത്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാവും സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ നടത്തുക.

Karma News Network

Recent Posts

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

26 mins ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

31 mins ago

ബർത്ത് ഡേ ഗേളിന് ഒപ്പം, ഭാര്യക്ക് ജന്മദിനാശംസയുമായി പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…

48 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ രക്ഷിയ്ക്കാന്‍ ശ്രമം നടക്കുന്നതായി രക്ഷിതാക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…

58 mins ago

എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം, പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത് – സ്വാതി മാലിവാൾ

ന്യൂഡൽ​ഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ…

1 hour ago

അപ്പിയിടാൻ സ്ഥലമില്ലാതെ കമ്മികൾ കുഴങ്ങി, സോളാർ സമരം പെട്ടന്ന് നിർത്തിയതിന്റെ കാരണം പറഞ്ഞ് ടിപി സെൻകുമാർ

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…

1 hour ago