more

കയ്യെത്തും ദൂരത്തിലെ ഫഹദ് ഫാസിലിന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം

ഫഹദ് ഫാസില്‍ ആദ്യമായി നടനായി എത്തിയ ചിത്രമായിരുന്നു കയ്യെത്തും ദൂരത്ത്. ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയമായില്ല. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായിക കഥാപാത്രമായ സുഷമ ബാബുനാഥിനെ അവതരിപ്പിച്ചത് നികിത തുക്രാല്‍ ആയിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നികിത അഭിനയിച്ചിട്ടുണ്ട്. 2002ല്‍ പുറത്തെത്തിയ ഹായ് എന്ന ചിത്രത്തിലൂടെയായിരുന്നു നികിതയുടെ സിനിമ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം പിന്നീട് വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തു.

എന്നാല്‍ ഇപ്പോള്‍ നടിയെ തിരഞ്ഞ് പിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താരത്തിന്റെയും ഭര്‍ത്താവിന്റെയും മകളുടെയും ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. 2017ല്‍ ആണ് നടി വിവാഹിതയാകുന്നത്. ഗംഗന്‍ ദീപ് സിംഗ് മാഗോയാണ് നടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മകളുടെ പേര് ജാസ്മിര നികിത മാഹോയ എന്നാണ്. മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് നികിത ജനിച്ചത്. 2018ല്‍ രാജസിംഹ എന്ന കന്നഡ ചിത്രത്തിലാണ് അവസാനമായി നടി അഭിനയിച്ചത്.

നിര്‍മ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാന്‍ ആദ്യമായി അവസരം നല്‍കുന്നത്. പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തില്‍ നികിത അഭിനയിച്ചു. അതേ വര്‍ഷം തന്നെ മലയാളത്തില്‍ ഫഹദിന്റെ നായികയായി കയ്യെത്തും ദൂരത്തില്‍ എത്തി. പിന്നീട് ബസ് കണ്ടക്ടര്‍, കനല്‍ തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം താരം അഭിനയിച്ചു. 2011 സെപ്റ്റംബറില്‍ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ) നികിതക്ക് 3 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് വന്‍ വാര്‍ത്തയും ആയിരുന്നു. നടന്‍ ദര്‍ശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയിലായിരുന്നു നടപടി. എന്നാല്‍ ഈ ആരോപണത്തെ നികിത എതിര്‍ക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Karma News Network

Recent Posts

മൂന്നാം മോദി വരുന്നു, ധ്യാനം വെറുതേ ആയില്ല, 350 സീറ്റു നേടി അധികാരത്തിലേക്ക്

മോദിയുടെ തപസ് വെറുതേ ആയില്ല. ഏറ്റവും ചുരുങ്ങിയത് 350 സീറ്റു നേടി മോദി അധികാരത്തിലേക്ക് വരും എന്ന് ഫലം. നെഹ്രുവിനെ…

12 mins ago

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും, ഇടത് കനത്ത തിരിച്ചടി നേരിടും

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നു. ആദ്യ ഘട്ടമായി സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത് ടൈംസ് നൗ…

12 mins ago

രാജ്യം മോദിക്കൊപ്പം, ബിജെപിക്ക് വിജയമെന്ന് എല്ലാ സർവ്വേകളും

രാജ്യം കാത്തിരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ എത്തിതുടങ്ങി. എൻഡിഎ സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളെ സാധൂകരിക്കുന്ന ഫലങ്ങളാണ്…

27 mins ago

ജീവനക്കാരുടെ സ്വർണക്കടത്ത്, അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും

കൊച്ചി: ജീവനക്കാരുടെ സ്വർണക്കടത്തിൽ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് ഡിആർഐ. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാമ്പിൻ ക്രൂ…

1 hour ago

വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍

തൃശൂര്‍: വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍. പരിയാരം മണലായി വേങ്ങൂരാന്‍ വീട്ടില്‍ റിജുവിനെയാണ് ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്…

2 hours ago

എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ വീണ്ടും പിഴവ്, പരാതി

കണ്ണൂർ‌ : ഇത്തവണയും എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ തെറ്റ് പറ്റിയതായി പരാതി. കണ്ണൂർ കണ്ണപ്പുരത്ത് വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസിലാണ് ​ഗുരുതര…

2 hours ago